Uncategorized

ബിരിയാണിയിൽ തുപ്പുന്ന നികൃഷ്ടമായ ചെയ്തിപോലെ പ്രേക്ഷകന്റെ മുഖത്ത് തുപ്പുന്ന ഇടത് നവോത്ഥാന ആചാരമാണ് ചുരുളിത്തെറി

ആലപ്പുഴ: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഉയർത്തിയ വിവാദങ്ങൾ തുടരുന്നു. നിരവധി പേരാണ് ചിത്രത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്ത് രംഗത്ത് എല്ലാവിധ മര്യാദ കേടുകളെയും ന്യായീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. ഇപ്പോൾ ചിത്രത്തിനെതിരെ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ.

‘മീശ’യിലെ തെറി തുടരുന്ന എസ്.ഹരീഷ്, അശ്ലീല എഴുത്തുകാരൻ എന്ന തന്റെ സ്ഥാനം ചുരുളിയിലെ അറപ്പുളവാക്കുന്ന തെറിയിലൂടെ ഉറപ്പിക്കുന്നുവെന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ബിരിയാണിയിൽ തുപ്പുന്ന നികൃഷ്ടമായ ചെയ്തിപോലെ പ്രേക്ഷകന്റെ മുഖത്തു തുപ്പുന്ന ഇടത് നവോത്ഥാന ആചാരമാണ് ചുരുളിത്തെറിയെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സിനിമാസ്വാദകരുടെ നേരെ തുപ്പുകയാണെന്നും അദ്ദേഹം പറയുന്നു.

ഹരീഷിന്റെ രണ്ടാം മീശയായ ചുരുളിയിലെ തെറി മലയാളിയുടെ മുഖത്തെറിഞ്ഞ ചെളിയാണെന്നും ഹരീഷിന്റെ അശ്ലീലത്തിന് വളരാൻ പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ എന്നും ജോൺ ഡിറ്റോ കൂട്ടിച്ചേർത്തു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സമ്പാദ്യത്തിന്റെ 70 ശതമാനവും വസ്തു ഇടപാടില്‍പ്പെട്ട് നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാന്‍

മീശയിലെ തെറി എസ്.ഹരീഷ് തുടരുന്നു. അശ്ലീല എഴുത്തുകാരൻ എന്ന തന്റെ സ്ഥാനം ചുരുളിയിലെ അറപ്പുളവാക്കുന്ന തെറിയിലൂടെ എസ്.ഹരീഷ് ഉറപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും സിനിമാസ്വാദകരുടെ നേരെ തുപ്പുന്നു. ബിരിയാണിയിൽ തുപ്പുന്ന നികൃഷ്ടമായ ചെയ്തിപോലെ പ്രേക്ഷകന്റെ മുഖത്തു തുപ്പുന്ന ഇടത് നവോത്ഥാന ആചാരമാണ് ചുരുളിത്തെറി. ലിജോ ജോസ് ഈ പടം , കട്ട് ചെയ്ത് , മാറ്റി ഇട്ടിട്ട് പോയി ധ്യാനം കൂടി, നന്നായതായിരുന്നു. പക്ഷെ ജോജു ജോർജും ചെമ്പൻ വിനോദും കൂടി അത് ഹരീഷിന്റെ നാറിയ ഡയലോഗ് ഒന്നും കളയാതെ റിലീസ് ചെയ്യുകയായിരുന്നു.

അതിനാൽ ഹരീഷാണ് ഇതിലെ ഒന്നാംപ്രതി. ആത്മ സുഹൃത്തായിരുന്ന എസ്.ഹരീഷിനെ വൃത്തികെട്ടവനെ എന്ന് വിളിക്കേണ്ടി വന്നത് മീശ നോവൽ സമയത്താണ്. ഹരീഷിന്റെ രണ്ടാം മീശയായ ചുരുളിയിലെ തെറി മലയാളിയുടെ മുഖത്തെറിഞ്ഞ ചെളിയാണ്. ഹരീഷിന്റെ അശ്ലീലത്തിന് വളരാൻ പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ എന്ന സത്യം മറക്കരുത്.

 

shortlink

Related Articles

Post Your Comments


Back to top button