തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ക്ക് ഇളവില്ല. തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. പകുതി സീറ്റുകളിലായിരിക്കും പ്രവേശനം.
എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ലെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
പകുതി സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായും, അതുകൊണ്ട് തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു ഉടമകളുടെ ആവശ്യം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 25നാണ് സംസ്ഥാനത്ത് തീയറ്ററുകള്‍ തുറന്നത്. ജോജു ജോര്‍ജ് ചിത്രം ‘സ്റ്റാര്‍’ ആയിരുന്നു ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റര്‍ ചിത്രം.
Post Your Comments