മുംബൈ : ബോളിവുഡിലെ താരസുന്ദരിയാണ് റാണി മുഖര്‍ജി. 1996 ൽ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രത്തിലൂടെയാണ്. ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായ റാണി മുഖര്‍ജിയുടെ താരമൂല്യത്തിന് ഇന്നും യാതൊരു കോട്ടവും തട്ടിയിട്ടില്ല.
താര കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയെങ്കിലും റാണിയുടെ കരിയറിന്റെ തുടക്കം പരാജയങ്ങളുടേയതായിരുന്നു. എന്നാല്‍ പിന്നീട് വന്ന കുച്ച് കുച്ച് ഹോത്താ ഹേയുടെ വിജയത്തിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു റാണി. ബോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് റാണി മുഖര്‍ജി.
ഇപ്പോഴിതാ തന്റെ ബോളിവുഡ് യാത്രയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് റാണി മുഖര്‍ജി. തന്റെ കരിയറിന്റെ തുടക്കത്തിലെ പരാജയങ്ങളെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ അരക്ഷിതാവസ്ഥകളെക്കുറിച്ചുമൊക്കെ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റാണി മുഖര്‍ജി തുറന്നത് പറഞ്ഞത്. തന്റെ ഉയരക്കുറവിനെക്കുറിച്ചും അപകര്‍ഷതയോടെയായിരുന്നു റാണി ചിന്തിച്ചിരുന്നതെന്നും, തന്റെ ശബ്ദവും ഒരു നായികയ്ക്ക് ചേര്‍ന്നതാണെന്ന് താന്‍ കരുതിയിരുന്നില്ലെന്നുമാണ് റാണി മുഖര്‍ജി പറയുന്നത്.
റാണിയുടെ വാക്കുകൾ :
‘സത്യത്തില്‍ ഞാന്‍ നായിക എന്ന സങ്കല്‍പ്പത്തിന് എതിരാണ്. എനിക്ക് ഉയരം കുറവാണ്. എന്റെ ശബ്ദം നായികയ്ക്ക് ചേര്‍ന്നതല്ല. എന്റെ തൊലിയുടെ നിറം വെളുത്തതല്ല. ഈ മാനസികാവസ്ഥയില്‍ നിന്നും എന്നെ രക്ഷിച്ചത് ഉലകനായകന്‍ കമല്‍ഹാസന്‍ ആണ്. കരിയറില്‍ പിന്നീട് പല വലിയ അഭിനേതാക്കള്‍ക്ക് ഒപ്പവും പ്രവര്‍ത്തിച്ചതോടെയാണ് എനിക്ക് ആത്മവിശ്വാസം ലഭിക്കുന്നത്. അതില്‍ ഒരാളാണ് കമല്‍ഹാസന്‍. ‘നിന്റെ ഉയരത്തെ അടിസ്ഥനമാക്കി നിന്റെ വിജയത്തിന്റെ ഉയരം അളക്കാന്‍ പാടില്ല, പ്രൊഫഷണലീ നിങ്ങള്‍ക്ക് എത്രമാത്രം ഉയരാന്‍ സാധിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയത്തെ അളക്കേണ്ടത്’ എന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷമാണ് നായികയെക്കുറിച്ചുള്ള ബോളിവുഡിന്റെ സ്ഥിരം സങ്കല്‍പ്പങ്ങള്‍ പൊളിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചത്. അങ്ങിനെയാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിക്കുന്നത്’- റാണി പറഞ്ഞു.
Post Your Comments