ഗോവ: നവംബർ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 52 – മത് രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് ഐ ഇനി നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നും കാണാന്‍ സാധിക്കും. ഗോവയിലാണ് ഫെസ്റ്റിവല്‍ വേദിയെങ്കിലും പുതിയ എഡിഷന്‍ പ്രകാരം ഗോവയില്‍ എത്താതെ തന്നെ വീട്ടില്‍ ഇരുന്ന് ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സാധിക്കും.
രജിസ്ട്രേഷന്‍
- https://virtual.iffigoa.org/# ഈ ലിങ്കിലൂടെ നിങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. വെര്‍ച്വല്‍ മാതൃകകയില്‍ ഉളള രജിസ്ട്രേഷന്‍ നിലവില്‍ തുടരുകയാണ്. ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്ട്രേഷന്‍ നടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം.
- സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (18 % ജിഎസ്‍ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്‍ഘാടന, സമാപന ചടങ്ങുകളും മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വല്‍ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാണാവുന്നതാണ്.
ഇത്തവണത്തെ ഐ എഫ് എഫ് ഐ യുടെ ഉദ്‍ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് കാര്‍ലോസ് സോറ സംവിധാനം ചെയ്ത സ്‍പാനിഷ് മ്യൂസിക്കല്‍ ഡ്രാമ ചിത്രം ‘ദ് കിംഗ് ഓഫ് ഓള്‍ ദ് വേള്‍ഡ്’ ആണ് . ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ രഞ്ജിത്ത് ശങ്കറിന്‍റെ ജയസൂര്യ ചിത്രം ‘സണ്ണി’, ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’ എന്നിവ ഇടം പിടിച്ചിരിക്കുന്നു.
ജെയിംസ് ബോണ്ടിനെ തിരശ്ശീലയില്‍ അനശ്വരനാക്കിയ നടന്‍ സീന്‍ കോണറിക്ക് ആദരം നേര്‍ന്ന് കൊണ്ടുള്ള പാക്കേജും ഇത്തവണ ഉണ്ട്. റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ കൊഞ്ചലോവ്‍സ്‍കി, ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേല താര്‍ എന്നിവരുടെ റെട്രോസ്‍പെക്റ്റീവുകളാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു ആകര്‍ഷണം.
Post Your Comments