GeneralLatest NewsNEWS

നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി

സീരിയൽ നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിപുലമായ വിവാഹത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. നവംബർ 18 ന് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് സേവ് ദി ഡേറ്റിലൂടെ താരം നേരത്തെ അറിയിച്ചിരുന്നു.

പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു. ‘നവംബറിലാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. കോവിഡിന്റെ മൂന്നാം തരംഗം ആ സമയത്ത് ഉണ്ടാവുമെന്നും കുറച്ചു മുൻപേ നടത്തുന്നതാണെന്നും നല്ലതെന്ന് പറഞ്ഞ് സെപ്റ്റംബറിലേക്ക് മാറ്റി. അപ്പോഴേക്കും ഓഗസ്റ്റിലും സെപ്റ്റംബറിലും വിശേഷങ്ങളൊന്നും നടത്താന്‍ പാടില്ലെന്ന് ഐഎംഒയുടെ ന്യൂസ് വന്നു’- വിവാഹം വയ്ക്കാനുള്ള കാരണം ആലീസ് വ്യക്തമാക്കി.

ആലീസിന്റെ വീട്ടില്‍ വിവാഹം ആലോചിക്കുന്ന സമയത്ത് ഒരു കൂട്ടുകാരി വഴിയാണ് സജിന്റെ ആലോചന വന്നതെന്ന് മുന്‍പ് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടേത് പക്കാ അറഞ്ചേഡ് മ്യാരേജ് ആണെന്നാണ് മുന്‍പ് ആലീസ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button