InterviewsLatest NewsNEWS

‘എത്ര സ്‌ക്രീന്‍ ടൈം കിട്ടുന്നു എന്നതിലുപരി കഥാപാത്രത്തെ പരിഗണിച്ചായിരിക്കും സിനിമ ചെയ്യുന്നത്’: രജിഷ

ആദ്യ സിനിമയായ ‘അനുരാഗ കരിക്കിന്‍ വെള്ള’ത്തിൽ കൂടിത്തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചൊരു നായികയാണ് രജിഷ വിജയന്‍. ഈ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും രജിഷയ്ക്ക് ലഭിക്കുകയുമുണ്ടായി. ടെലിവിഷന്‍ അവതാരകയായ രജിഷ തന്റെ സിനിമ ജീവിതം ആരംഭിച്ച് ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിച്ചു. ‘എല്ലാം ശരിയാകും’ എന്ന തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിൽ രജിഷ.

രജിഷയുടെ വാക്കുകൾ :

‘ചിത്രത്തില്‍ സിദ്ദിഖിന്റെ മകളായി അഭിനയിക്കാന്‍ സാധിച്ചത് വളരെ നല്ലൊരു അനുഭവമായിരുന്നു. ചാക്കോ മാഷിന്റെ മോളാണ് ആന്‍സി. വളരെ സട്രോങ്ങായിട്ടുള്ള അച്ഛന്‍ മകള്‍ ബന്ധമാണ് സിനിമ പറയുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് പുതിയൊരു അനുഭവമായിരുന്നു. അദ്ദേഹം അസാധ്യനായിട്ടുള്ളൊരു അഭിനേതാവാണ്. അതിന്റെ കൂടെ തന്നെ നന്നായി കഥ പറയുകയും ചെയ്യും’- സിദ്ദിഖിന്റെ കൂടെയുള്ള അഭിനയത്തെ കുറിച്ച് രജിഷ പറഞ്ഞു.

‘ഒരാള്‍ കഥ പറയാന്‍ വിളിക്കുകയാണെങ്കില്‍ ആദ്യം പറയുക കഥയുടെ സിനോപ്സിസ് അയക്കാനായിരിക്കും. സിനോപ്സിസ് വായിച്ചതിന് ശേഷം ആ കഥ നമുക്ക് വര്‍ക്ക് ആവുന്നുണ്ടെങ്കില്‍ നമ്മള്‍ ഏത് ലൊക്കേഷനില്‍ ആണെന്നെല്ലാം നോക്കിയാണ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം മാത്രമേ സിനിമ ചെയ്യാറുള്ളു. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അത് നമുക്ക് എത്രത്തോളം വര്‍ക്ക് ആവുന്നുണ്ടെന്ന് നോക്കും. കഥാപാത്രത്തിന് എത്ര സ്‌ക്രീന്‍ ടൈം കിട്ടുന്നു എന്നതിലുപരി ആ കഥാപാത്രം സിനിമയില്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് നോക്കും’- താരം പറഞ്ഞു.

ഷാരിസ് മുഹമ്മദ് തിരക്കഥയില്‍ ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി, രജിഷ വിജയന്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button