GeneralLatest NewsNEWS

വാടക ​ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം പങ്കുവച്ച് പ്രീതി സിൻറ്റ

ലോസാഞ്ചലസ്: വാടക ​ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി ബോളിവുഡ് നടി പ്രീത സിൻറ്റയ്ക്കും ഭര്‍ത്താവ് ജീന്‍ ഗുഡ്‌ഇനഫും. 2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും മാതാപിതാക്കളാകുന്നത്. ജീന്‍ ഗുഡ്‌ഇനഫിനെ വിവാഹം ചെയ്ത ശേഷം ലോസാഞ്ചലസിലാണ് പ്രീതി താമസിക്കുന്നത്.

താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിച്ചത്. ‘എല്ലാവര്‍ക്കും ഹായ്. ഇന്ന് ഞങ്ങള്‍ അതിശയകരമായ ഒരു വാര്‍ത്ത എല്ലാവരുമായും പങ്കിടാന്‍ ആഗ്രഹിക്കുന്നു. ജീനും ഞാനും ആഹ്ളാദത്തിലാണ്. ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് സിൻറ്റ ഗുഡ്‌ഇനഫിനെയും ജിയ സിൻറ്റ ഗുഡ്‌ഇനഫിനെയും ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ ഹൃദയങ്ങള്‍ നന്ദിയും സ്നേഹവും കൊണ്ട് നിറയുന്നു. ഒപ്പം തന്നെ ഡോക്ടര്‍മാര്‍ക്കും നേഴ്സ്മാര്‍ക്കും വാടക ഗര്‍ഭധാരണം നടത്തിയ ആള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’- ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തോടൊപ്പം നാല്‍പത്തിയാറുകാരിയായ പ്രീതി കുറിച്ചു.

ഏക്ത കപൂര്‍, കരണ്‍ ജോഹര്‍, ശില്‍പ ഷെട്ടി, ​ഗൗരി ഖാന്‍, ലിസ റേ എന്നിവരെല്ലാം വാടക ​ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ബോളിവുഡ് താരങ്ങളാണ്. ഷാരൂഖ്-​ഗൗരി ഖാന്‍ ദമ്പതികൾക്ക് 2013ല്‍ ആണ് വാടക ​ഗര്‍ഭധാരണത്തിലൂടെ ഏറ്റവും ഇളയമകനായ അബ്രാം ജനിച്ചത്. ശില്‍പ ഷെട്ടിയുടെ ഇളയമകള്‍ സമീഷയും പിറന്നത് വാടക ​ഗര്‍ഭ ധാരണത്തിലൂടെയാണ്.

ആസാമിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ 1998ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ ദില്‍ സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറി. കല്‍ ഹോ നാ ഹോ, വീര്‍-സാര, കഭി അല്‍വിദാ നാ കെഹ്‌ന, ക്യാ കെഹ്‌ന, സംഘര്‍ഷ്, ദില്‍ ചാഹ്താ ഹേ, ഫര്‍സ് തുടങ്ങിയ സിനിമകളാണ് പ്രീതി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

23 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടെ രണ്ട് ദേശീയ അവാര്‍ഡുകള്‍, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒരു പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ പ്രീതിയെ തേടിയെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button