GeneralLatest NewsNEWS

‘എന്നേക്കും സുന്ദരിയായി തുടരാന്‍ ദൈവം അനുഗ്രഹിക്കട്ടെ’: നയൻസിന് പിറന്നാൾ ആശംസകളുമായി വിക്കി

ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച ഒരു തിരുവല്ലക്കാരിക്ക് തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ ആകാനായിരുന്നു നിയോഗം. ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.

നയൻതാരയുടെ 37-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്കായി വിഘ്നേഷ് ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്. ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടെ പങ്കെടുത്ത അഭിമുഖത്തില്‍ വെച്ച്‌ വിവാഹ നിശ്ചയം കഴിഞ്ഞതായി നയന്‍സ് വെളിപ്പെടുത്തിയിരുന്നു. കാമുകിക്ക് വേണ്ടി വിപുലമായ പിറന്നാള്‍ ആഘോഷമാണ് വിഘ്നേഷ് സംഘടിപ്പിച്ചത്. ‘കണ്മണിക്ക്, എന്റെ തങ്കത്തിന്, എന്റെ എല്ലാം എല്ലാം ആയവള്‍ക്ക് ആശംസകള്‍. എന്നേക്കും സുന്ദരിയായി തുടരാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ – വിക്കി കുറിച്ചു.

നയന്‍ എന്നെഴുതിയ വലിയ കേക്ക് മുറിച്ചും പിറന്നാളിന് ആഘോഷപൂര്‍വമായ പാര്‍ട്ടി ഒരുക്കിയുമാണ് വിഘ്നേഷ് സന്തോഷം പങ്കിട്ടത്. വിഘ്നേശിന്റെ നെഞ്ചില്‍ ചേര്‍ന്ന് നിന്ന് സ്നേഹം പങ്കിട്ട ശേഷമാണ് നയന്‍താര കേക്ക് മുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button