പനാജി: ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കും ഗാന രചയിതാവ് പ്രസൂണ്‍ ജോഷിക്കും കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം.
കേന്ദ്ര വാര്‍ത്താ വിതരണ – പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇരുവരെയും പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ മുഖങ്ങളായിട്ടാണ് ഇരുവരേയും ലോകം മുഴുവന്‍ കാണുന്നതെന്ന് വ്യക്തമാക്കി.
ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്തെവന്‍ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കും.
ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ നിറയെ തത്തകളുള്ള മരം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. സത്യജിത്ത് റേയുടെ 100-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 20ന് ആരംഭിക്കുന്ന ചലച്ചിത്രമേള നവംബര്‍ 28 ന് സമാപിക്കും .
Post Your Comments