GeneralLatest NewsNEWS

‘ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരില്‍ താഴ്ത്തിക്കെട്ടാന്‍ കഴിയില്ല’: സൂര്യയെ പിന്തുണച്ച്‌ സംവിധായകന്‍ വെട്രിമാരന്‍

ചെന്നൈ : ‘ജയ് ഭീം’ ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടന്‍ സൂര്യയെ പിന്തുണച്ച്‌ സംവിധായകന്‍ വെട്രിമാരന്‍. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാരന്റെ കഥാപാത്രത്തെ മനഃപൂര്‍വം വണ്ണിയാര്‍ ജാതിയില്‍പെട്ടയാളാക്കി അവതരിപ്പിച്ചുവെന്ന് ആരോപണമുന്നയിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ടി.ജെ. ജ്ഞാനവേലിനും കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

തുടര്‍ന്നാണ് സൂര്യയ്ക്കും ജ്ഞാനവേലിനും പിന്തുണയുമായി വെട്രിമാരന്‍ രംഗത്ത് വന്നത്. ‘ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരില്‍ ആരെയും താഴ്ത്തിക്കെട്ടാന്‍ കഴിയില്ല. താരപദവിയെ പുനര്‍നിര്‍വചിക്കുന്ന നടനാണ് സൂര്യ. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നു’- വെട്രിമാരന്‍ വ്യക്തമാക്കി.

‘ഇരകളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിനായി സിനിമ ചെയ്യാനുള്ള സംവിധായകന്‍ ജ്ഞാനവേലിന്റെ സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള സ്‌ക്രീനിലും പുറത്തും സൂര്യ നടത്തുന്ന നിരന്തര പരിശ്രമവും ശരിക്കും പ്രചോദനമാണ്. നിലവിലെ അവസ്ഥ മാറാന്‍ ആഗ്രഹിക്കാത്തവരില്‍ ഇങ്ങനെയുള്ള സിനിമകള്‍ അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. അസമത്വങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന സിനിമകളും സാമൂഹ്യനീതിക്കുള്ള ആയുധങ്ങളാണ്. സൂര്യയ്‌ക്കൊപ്പവും ജയ് ഭീമിന്റെ മുഴുവന്‍ ടീമിനൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു’- വെട്രിമാരന്‍ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments


Back to top button