ബംഗളൂരു: സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന് ‘കര്‍ണാടക രത്ന’ പുരസ്കാരം നല്‍കും. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന ‘പുനീത് നമന’ എന്ന അനുസ്മരണ ചടങ്ങിലാണ് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്ന പുരസ്ക്കാരം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചത്. കന്നഡ സിനിമക്ക് പുനീത് നല്കിയ സംഭാവനകള്‍ അനുസ്മരിച്ച് പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രിമാരും സിനിമ താരങ്ങളും അണിയറ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ആരാധകരും അടക്കം ആയിരക്കണക്കിനു പേര് പങ്കെടുത്തു.
സംസ്ഥാനത്തിന്റെ ഉയര്‍ന്ന ബഹുമതി ലഭിക്കുന്ന 10ാ മത്തെ ആളാണ് പുനീത്. 2009 ല്‍ വീരേന്ദ്ര ഹെഗ്ഗഡെക്കാണ് അവസാനമായി കര്‍ണാടക രത്ന പുസ്കാരം നല്‍കിയത്. സാന്ഡല് വുഡില്‍ പവര്‍ സ്റ്റാര്‍ ആയ പുനീത് രാജ്കുമാര് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 29 നാണ് അന്തരിച്ചത്. പുനീതിന് ഭാരത രത്ന നല്‍കണമെന്ന ആവശ്യവുമായി ആരാധകരും രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിരുന്നു.
Post Your Comments