GeneralLatest NewsNEWS

നടൻ നീരജ് മാധവ് തമിഴിലേക്ക്, അരങ്ങേറ്റം ഗൗതം മേനോന്‍ – സിംബു ചിത്രത്തിലൂടെ

ചെന്നൈ : ഗൗതം മേനോന്‍ ഒരുക്കുന്ന സിനിമയിലൂടെ നടൻ നീരജ് തമിഴ് സിനിമയിലേക്ക്. നിരവധി മലയാള സിനിമകളിലും ‘ദി ഫാമിലി മാന്‍’ എന്ന പരമ്പരയിലും മികച്ച പ്രകടനം നടത്തിയ നീരജ് മാധവ് തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈശ്വരനില്‍ അവസാനമായി അഭിനയിച്ച ചിലമ്പരശൻ എന്ന സിംബുവിന്റെ ‘വെന്ത് തനിന്തത് കാട്’ എന്ന സിനിമയിലൂടെയാണ് നീരജിന്റെ തമിഴ് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. തമിഴ് ചിത്രം ഹിന്ദിയില്‍ ഡബ്ബ് ചെയ്യും. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ ആണ് ചിത്രത്തില്‍ സിംബു എത്തുന്നത്.

വിണ്ണൈത്താണ്ടി വരുവായ, അച്ഛം യന്‍ബന്ധു മടമൈയടാ തുടങ്ങിയ ഹിറ്റുകള്‍ക്ക് ശേഷം ഗൗതം മേനോനും – സിംബുവും ഇത് നാലാം തവണയാണ് വീണ്ടും ഒന്നിക്കുന്നത്. വെല്‍സ് ഫിലിം ഇന്റര്‍നാഷണൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഗൗതം വാസുദേവും എ ആര്‍ റഹ്മാനും മൂന്നാം തവണയും ഒരുമിച്ച്‌ സഹകരിക്കും. സിനിമയുടെ ആദ്യ പേര് ‘നദികളിലെയ് നീരാടും സൂരിയന്‍’ എന്നായിരുന്നു. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button