പനാജി: നവംബര്‍ 20 ന് ഉദ്ഘാടനം ചെയ്യുന്ന ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഖ്യാത ഹോളിവുഡ് നടന് ഷോണ്‍ കോണറിയ്ക്ക് ആദരം. ചലച്ചിത്ര മേളയുടെ റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഷോണിന്റെ അഞ്ച് ചിത്രങ്ങള്‍ ആണ് പ്രദർശിപ്പിക്കുന്നത്. ഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിംഗര്‍, യു ഓണ്‍ലി ലീവ് ടൈ്വസ് , അണ്‍ടച്ചബിള്‍സ്, എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക.
ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ ‘നിറയെ തത്തകളുള്ള മരം’ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. മേള നവംബര്‍ 28 ന് സമാപിക്കും.
പ്രേക്ഷകരുടെ കാഴ്ചശീലങ്ങളിലെ മാറ്റം അംഗീകരിച്ച് ഈ പ്രാവശ്യം അഞ്ച് പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ് , ആമസോൺ പ്രൈം, സീ5, വൂട്ട്, സോണി ലിവ് എന്നിവയ്ക്കും ഇടം നൽകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
പാൻഡെമിക് സമയത്ത് സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടിയപ്പോൾ, സിനിമാ പ്രവർത്തകർ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറി. ഈ മാറ്റം ഉൾക്കൊള്ളാനും ശരിയായ ദിശയിൽ ചുവടുവെക്കാനും ഞങ്ങൾ തീരുമാനിച്ചു. പ്രത്യേകിച്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്കായി നിർമ്മിച്ച സിനിമകൾ ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments