ബാക്ക് ബെഞ്ചേഴ്സ് ഡ്രാമ നിർമ്മിച്ച് നവാഗതനായ അനീഷ് വി. എ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പഴയകാല നടി ശാരി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ‘വിഡ്ഢികളുടെ മാഷ്’ എന്ന സിനിമയിലൂടെയാണ് തരാം തിരികെയെത്തുന്നത്.
ശാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ എന്‍. എം. ദേവ് മോഹന്‍, വിഷ്ണു ഗോവിന്ദന്, ശ്രീ ബിലഹരി, ദേശീയ അവാര്‍ഡ് ജേതാവ് ശ്രീ സുരഭി ലക്ഷ്മി, ശ്രീ വി. കെ. പ്രകാശ് , ശ്രീ പ്രജേഷ് സേനന്, എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ‘വിഡ്ഢികളുടെ മാഷ്’ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്.
ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍, തമിഴ് നടന് മനോബാല, മണികണ്ഠന് പട്ടാമ്പി, സുനില്‍ സുഗത, നിര്‍മല്‍ പാലാഴി, രാജേഷ് പറവൂര്‍ സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി. ജെ, സ്റ്റീവ്, ദിവിന് പ്രഭാകര്‍, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദിലീപ് മോഹനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കെ.എസ്. ചിത്ര, സൂരജ് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Post Your Comments