GeneralLatest NewsNEWS

‘സമാന്ത സഹോദരിയെപ്പോലെയാണ്, വന്നുകൊണ്ടിരിക്കുന്നത് മാനസികാരോഗ്യത്തെ തന്നെ തകര്‍ക്കുന്ന മെസ്സേജുകൾ’: പ്രീതം ജുഗാല്‍കര്‍

ഹൈദരാബാദ് : തെന്നിന്ത്യന്‍ സിനിമാലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത വാര്‍ത്തകളിലൊന്നായിരുന്നു സമാന്ത – നാഗചൈതന്യ വിവാഹമോചനം. സാമന്തയും സ്‌റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് സാമന്തയുടെ സ്റ്റൈലിസ്റ് പ്രീതം ജുഗാല്‍കര്‍.

‘ഞങ്ങള്‍ ഇരുവരും വര്‍ഷങ്ങളായി അറിയുന്നവരാണ്. സമാന്തയെ സഹോദരിയെപ്പോലെയാണ് ഞാന്‍ കാണുന്നത്. ജീജീയെന്ന് തന്നെയാണ് വിളിക്കുന്നത്. ഇതേക്കുറിച്ച് നാഗചൈതന്യയ്ക്കും അറിയാം. സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിരുന്നുവെങ്കില്‍ ഇത്രയും ചര്‍ച്ചയാവില്ലായിരുന്നു. ആരാധകര്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നവരാണ് മോശം വാക്കുകളും പറയുന്നത്. എന്റെ മാനസികാരോഗ്യത്തെ തന്നെ തകര്‍ക്കുന്ന തരത്തിലുള്ള മോശം മെസ്സേജുകളാണ് വന്നു കൊണ്ടിരിക്കുന്നത്’- പ്രീതം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button