GeneralLatest NewsNEWS

‘അഭിനയമാണ് കൂടുതല്‍ ആസ്വദിക്കുന്നത്, സംവിധാനമെന്ന ആഗ്രഹം ഇപ്പോഴില്ല’: ഷൈന്‍ ടോം ചാക്കോ

ഒന്‍പത് വര്‍ഷത്തോളം സംവിധായകന്‍ കമലിന്റെ കീഴില്‍ സഹസംവിധായകനായിരുന്നതിന് ശേഷം അഭിനയത്തിലേയ്ക്ക് കടന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. 2011ല്‍ കമല്‍ ചിത്രം ഗദ്ദാമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരത്തിന്റെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവാകുന്നത് 2014ല്‍ പുറത്തിറങ്ങിയ ഇതിഹാസ എന്ന സിനിമയാണ്. ഇപ്പോൾ നായക കഥാപാത്രമായും സ്വഭാവ നടനായും മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു മുഖമാണ് ഷൈന്‍ ടോം ചാക്കോയുടേത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പാണ് ഷൈനിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കുറുപ്പിന്റെ വിശേഷങ്ങള്‍ക്കൊപ്പം തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ഷൈന്‍. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ഷൈനിന്റെ വാക്കുകൾ :

‘ഒന്‍പത് വര്‍ഷത്തോളം അസിസ്റ്റന്റ് ഡയറക്ടറായി നിന്ന ശേഷമാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ പരിചിതമായ ഒരു സ്പേസിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. അത് വലിയ കംഫര്‍ട്ടാണ് നല്‍കിയിരുന്നത്.

മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യുന്നതിന് സിനിമ എന്ന സ്പേസുമായിട്ടുണ്ടായിരുന്ന പരിചയം ഏറെ സഹായിച്ചിട്ടുണ്ട്. അസി. ഡയറക്ടറായാലും നടനായാലും എല്ലാം നടക്കുന്നത് ആ സ്പേസില്‍ തന്നെയാണല്ലോ.

സഹസംവിധായകനായിരുന്ന സമയത്ത്, പ്രീ പ്രൊഡക്ഷന്‍ ചര്‍ച്ചകളില്‍ ആലോചിക്കുന്ന കാര്യങ്ങള്‍ അഭിനേതാക്കളെകൊണ്ട് ചെയ്യിപ്പിച്ചെടുക്കുക എന്നായിരിക്കുമല്ലോ ആലോചിക്കുക. അത്തരത്തിലുള്ള അനുഭവം അഭിനയിക്കാനെത്തുമ്പോള്‍ തീര്‍ച്ചയായും സഹായിക്കാറുണ്ട്. അഭിനയമാണ് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്. സംവിധാനമെന്ന ആഗ്രഹം ഇപ്പോഴില്ല.’- താരം പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button