GeneralLatest NewsNEWS

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി രസ്‌ന പവിത്രന്‍, ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മികച്ച പ്രകടനത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് നടി രസ്ന പവിത്രൻ.

അതും നായികയായി അല്ല രസ്ന ആ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. പൃഥ്വിരാജ് നായകനായ ‘ഊഴം’ എന്ന സിനിമയിലെ സഹോദരിയായും, ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖറിന്റെ സഹോദരിയായുമാണ് അഭിനയിച്ചത്.

പിന്നീട് വിവാഹിതയായ രസ്ന സിനിമയിൽ അധികം അഭിനയിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും താരത്തിന്റെ സാന്നിദ്ധ്യമുണ്ട്.

പെട്ടന്ന് വന്ന് പെട്ടെന്ന് തന്നെ സിനിമയിൽ നിന്ന് പോയെങ്കിലും രസ്നയ്ക്ക് ആരാധകർ ഏറെയായിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങിനെ പങ്കുവച്ച ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button