GeneralLatest NewsNEWS

പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

പ്രമുഖ കന്നഡ കോമഡി നടനായ പവര്‍സ്റ്റാര്‍ ശ്രീനിവാസനെ സീരിയസ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. അഭിനയത്തോടുള്ള അഭിനിവേശം കാരണം ചെറിയ റോളുകളിലൂടെ 2010 ൽ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് ശ്രീനിവാസന്‍.

2011 ല്‍ അദ്ദേഹം തന്നെ നിർമ്മിച്ച ലതിക എന്ന ചിത്രത്തിലൂടെ നായകനായി. അതിന് ശേഷം കണ്ണാ ലഡ്ഡു തിന്ന ആശയ്യാ എന്ന ചിത്രത്തില്‍ സന്താനത്തിനൊപ്പം അഭിനയിച്ച് പ്രശസ്തി നേടി എടുക്കുകയും ചെയ്തു. ഹാസ്യ നടനെന്ന നിലയില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. അടുത്തിടെ യോഗി ബാബു നായകനായ ഒടിടി ചിത്രമായ ‘പേയ് മാമ’യില്‍ അഭിനയിച്ചു.

ഇപ്പോൾ പവര്‍സ്റ്റാര്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രണ്ട് ദിവസം മുന്‍പാണ് ശ്രീനിവാസനെ സീരിയസ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ വേദനയില്‍ പുളയുന്നതും മറ്റുമൊക്കെയായിട്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായിരുന്നു. രണ്ട് ആളുകളുടെ സഹായമില്ലാതെ ചലിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താരം. ഫോണിലൂടെ വീട്ടുകാരുമായി സംസാരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബോധരഹിതനായി പോവുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീനിവാസനെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

 

shortlink

Post Your Comments


Back to top button