തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ ‘കുറുപ്പ്’ ചിത്രത്തിന് എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച ഓപ്പണിംഗാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കുന്ന കുറുപ്പ് മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും തകർത്ത് പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചത്രം 50 കോടി കളക്ഷന്‍ ക്ലബ്ബില്‍ ഇടം നേടിയ വിവരം പങ്കുവെക്കുകയാണ് ചത്രത്തിന്റെ നിര്‍മാതാവും നടനുമായ ദല്‍ഖര്‍ സല്മാന്.
‘ചിത്രം 50 കോടി ക്ലബ്ബില്‍ ഉള്‍പ്പെട്ടത് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അനിശ്ചിതത്വത്തിന്റെയും സംശയത്തിന്റെയും എണ്ണമറ്റ ദിനങ്ങള്‍ക്ക് ഫലമുണ്ടായി. പ്രേക്ഷകരോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. സിനിമയിലൂടെ ഏറ്റവും മികച്ചത് നല്കാന് ഞങ്ങൾ ശ്രമിച്ചു. കുറുപ്പ് ഇഷ്ടപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു.
ഞങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയേറ്ററുകളിലേക്ക് തിരിച്ചെത്തിയതിന് നന്ദി. ഞങ്ങള്‍ക്ക് ഇത്രയും സ്നേഹം തന്നതിന് നന്ദി. ഇത് എന്റേതോ ഞങ്ങളുടെ ടീമിന്റെയോ വിജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്.
ഇനിയും കൂടുതല്‍ സിനിമകള്‍ തിയേറ്ററുകളില്‍ എത്തണം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു’- ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്കില്‍ എഴുതി.
Post Your Comments