GeneralLatest NewsNEWS

‘മലയാളിത്തമുള്ള കുട്ടിയായി തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും ശോഭിതക്ക് തന്നെ’: ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുമ്പോൾ ദുല്‍ഖറിനൊപ്പം നായിക കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിത ധൂലിപാലിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ സുകുമാര കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ കഥാപാത്രമാണ് ശോഭിത അവതരിപ്പിച്ചത്. നിവിന്‍ പോളി ചിത്രമായ മൂത്തോനായിരുന്നു ശോഭിതയുടെ ആദ്യമലയാള ചിത്രം.

ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ മലയാളിത്തമുള്ള കുട്ടിയായി തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും ശോഭിതക്ക് തന്നെയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ദുൽഖറിന്റെ വാക്കുകൾ:

‘ഞാനും സംവിധായകന്‍ ശ്രീനാഥും ശോഭിത ചെയ്ത വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. കഥാപാത്രത്തിന് യോജിച്ച ആള്‍ തന്നെയെന്ന് തോന്നി. ആ കാലഘട്ടത്തിലെ സത്രീകള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരുന്നു ശോഭിതയും. നാട്ടിന്‍ പുറത്തുകാരായ സ്ത്രീകളുടെ രീതികള്‍ ശോഭിത നന്നായി നിരീക്ഷിച്ചിരുന്നു.

അക്കാദമിക്കായ ഒരു വ്യക്തിയാണ് ശോഭിത. സിനിമയുടെ ആര്‍ട്ടും ക്രാഫ്റ്റും നന്നായി ശ്രദ്ധിക്കും. ശോഭിത പരിശ്രമിച്ചത് പോലെ ഞാന്‍ ചെയ്തോ എന്ന് ഇടക്ക് സംശയം തോന്നി. അവര്‍ ചെയ്യുന്നത് അത്ര സാധാരണമായ കാര്യമല്ല. മലയാളിയെ പോലെ തന്നെ തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്കാര്‍ക്കും അതിലൊരു കൈയ്യുമില്ല. അവരുടെ കഴിവാണ്’- ദുല്‍ഖര്‍ പറഞ്ഞു

 

shortlink

Related Articles

Post Your Comments


Back to top button