പ്രേക്ഷകര്‍ ഒന്നടങ്കം ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായി ദുല്‍ഖറിന്റെ വേഫറര്‍ സിനിമാസ് കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തി ഫ്ളാഷ് മോബ് മത്സരമാണ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 5 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. അതോടൊപ്പം തന്നെ ദുല്‍ഖറിനെ നേരിട്ടു കാണാനും അദ്ദേഹത്തിന് മുന്നില്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കാനും വിജയികള്‍ക്ക് അവസരമൊരുക്കും.
#KURUPFLASHMOBCONTEST എന്ന ഹാഷ് ടാഗും ആണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. എവിടെ വെച്ചും ഫ്ളാഷ് മോബ് അവതരിപ്പിക്കാം, എന്നാല്‍ അത് കുറുപ്പുമായി ബന്ധപ്പെടുത്തിയതാവണം എന്നാണ് മത്സരത്തിന്റെ പ്രധാന നിബന്ധന. അധികം എഡിറ്റിംഗ് ഇല്ലാതെ ഡാന്‍സിന്റെ വീഡിയോ +919778557350 എന്ന നമ്പറിലേക്ക് 2021 നവംബര്‍ 30ന് മുമ്പായി അയച്ചു നല്‍കണമെന്നാണ് മത്സരത്തിന്റെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.
Post Your Comments