Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

ഗാനഗന്ധര്‍വ്വൻ യേശുദാസിന് ആശംസകളേകി സിദ്ധു പനയ്ക്കല്‍

മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച യേശുദാസ് ആദ്യമായി പിന്നണി ഗായക രംഗത്ത് അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോളിതാ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിദ്ധു പനയ്ക്കല്‍.

‘ഗാനഗന്ധര്‍വന്റെ ശബ്ദം മലയാളികള്‍ കേട്ടുതുടങ്ങിയിട്ട് 60 വര്‍ഷം.1961 നവംബര്‍ 14 ന് മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ എം ബി ശ്രീനിവാസന്‍ എന്ന സംഗീത സംവിധായകന്റെ കീഴില്‍ ‘ജാതിബേധം മതദ്വേഷം ഏതുമില്ലാതെ സര്‍വരും’ എന്ന് പാടി തുടങ്ങിയ അദ്ദേഹത്തെ പിന്നീടങ്ങോട്ട് സിനിമ ഏറ്റെടുക്കുകയായിരുന്നു. മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യ മഹാരാജ്യത്തും ലോകമെമ്പാടും ആ ശബ്ദം അലയടിച്ചു. യേശുദാസ് ആ പേര് നമുക്കായിരുന്നു ആവശ്യം. നമ്മുടെ സിനിമയ്ക്ക്, നമ്മുടെ സമൂഹത്തിന്. യേശുദാസ് മലയാളിയാണ് എന്ന പേരില്‍ അഭിമാനം കൊണ്ടിട്ടുള്ളവരാണ് നമ്മള്‍.

അദ്ദേഹം ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ ഭാഗ്യം എന്ന് പല പ്രശസ്തരും പ്രസംഗിക്കുന്നത് നമ്മള്‍ കേട്ടിട്ടില്ലേ. പിരിമുറുക്കമുള്ള സമയങ്ങളില്‍ ആ ശബ്ദത്തില്‍ ഒരു പാട്ട് കേട്ടാല്‍ നമ്മള്‍ റിലാക്‌സ് ആവുന്നുണ്ടെങ്കില്‍, ദുഃഖത്തില്‍ നിന്നു കരകയറാന്‍ ആ ശബ്ദം ഉപകരിക്കുന്നുണ്ടെങ്കില്‍, വിരസമായ നിമിഷങ്ങളെ സരസമാക്കാന്‍ അദ്ദേഹത്തിന്റെ ഒരു ഗാനം മതിയാവുന്നുണ്ടെങ്കില്‍, അസ്വസ്ഥത തോന്നുന്ന നിമിഷങ്ങളില്‍ അകലെ നിന്നെങ്ങോ ഒഴുകിയെത്തുന്ന ആ രാഗവീചികള്‍ നമുക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍,

ആഘോഷരാവുകള്‍ ഉത്സവമാകുമ്പോൾ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആസ്വദിക്കപ്പെടുന്നുണ്ടെങ്കില്‍, വെറുതെ ഇരിക്കുന്ന വൈകുന്നേരങ്ങളില്‍ അമ്പലത്തിൽ നിന്നു കേള്‍ക്കുന്ന കീര്‍ത്തനങ്ങള്‍ക്ക് അനുസരിച്ചു ചാരുകസേരയില്‍ കിടന്നു കണ്ണടച്ച്‌ നമ്മള്‍ തലയാട്ടുന്നുണ്ടെങ്കില്‍, താളംപിടിക്കുന്നുണ്ടെങ്കില്‍, ഉറക്കം വരാത്ത രാത്രികളില്‍ ഇയര്‍ഫോണ്‍ വെച്ച്‌ ആ പാട്ടാസ്വദിച്ചു പതുക്കെ ഉറക്കത്തിലേക്കു വഴുതി വീഴുന്നുണ്ടെങ്കില്‍, വാഹനങ്ങളിലുള്ള ദൂരയാത്രകള്‍ മടുപ്പുളവാകാതിരിക്കാന്‍ ആ സംഗീതം നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അയ്യപ്പസ്വാമിക്ക് ഉറങ്ങാൻ ആ സ്വരധാര ശബരിമലയില്‍ അലയടിക്കുമ്പോൾ, 60 വര്‍ഷം അദ്ദേഹം നമുക്ക് നല്‍കിയ സംഗീതത്തിന് മുന്നില്‍, ആ ഗന്ധര്‍വ്വശബ്ദത്തിന് മുന്നില്‍, ജീവിതം സംഗീതത്തിന് സമര്‍പ്പിച്ച ആ വ്യക്തിത്വത്തിന് മുന്നില്‍ സൃഷ്ടാഗം പ്രണമിക്കുന്നു’- സിദ്ധു പനയ്ക്കല്‍ കുറിച്ചു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button