മുംബൈ : 11 വർഷത്തെ പ്രണയത്തിനു ശേഷം രാജ്കുമാര് റാവുവും, നടി പത്രലേഖയും വിവാഹിതരായി . തങ്ങളുടെ പ്രണയത്തെ കുറിച്ച് മുന്നേ വെളിപ്പെടുത്തുകയും, വിശേഷ ദിവസങ്ങളില്‍ ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാശകരുമായി പങ്കുവയ്ക്കുകയും ചെയാറുള്ള താരങ്ങൾ ഇപ്പോളിതാ വിവാഹം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്.
‘ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസുഹൃത്ത്, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭർത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖ. ഇന്നും എന്നും’- രാജ്കുമാര് റാവു കുറിച്ചു.
കഴിഞ്ഞ പതിനൊന്ന് രാജ്കുമാര് റാവുവും പത്രലേഖയും പ്രണയത്തിലാണ്. 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് സിനിമയില്‍ തുടക്കക്കാരനായിരുന്നു രാജ്കുമാര് റാവു. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു പത്രലേഖ. രാജ്കുമാര് റാവു നായകനായ സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു പത്രലേഖ 2014 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
രാംഗോപാല്‍ വര്‍മയുടെ രണ് എന്ന ചിത്രത്തിലൂടെയായിരുന്നു രാജ്കുമാര് റാവു സിനിമയിലെത്തിയത്. ഗാങ്സ് ഓഫ് വസേയ്പൂര്‍, തലാഷ്, കായ് പോ ചേ, ന്യൂട്ടണ്‍, ഷാഹിദ്, ട്രാപ്പ്ഡ്, അലിഗഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഷാഹിദിലെ അഭിനയത്തിന് 2014 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.
Post Your Comments