കൊച്ചി : പുതിയ വിശേഷവുമായി മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍. എല്ലാ വിശേഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന മഞ്ജുവാര്യര്‍ ഇന്ന് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരിക്കുന്നത് അമ്മ ഗിരിജാ മാധവന്റെ പുതിയ കഥകളി വേഷമാണ്. പാര്‍ത്ഥസാരഥിയായി അമ്മ ഒരുങ്ങുന്നതും ചുട്ടി കുത്തുന്നതും വേദിയില്‍ നില്‍ക്കുന്നതുമൊക്കെയായ ചിത്രങ്ങള്‍ മഞ്ജു ഷെയര്‍ ചെയ്തിട്ടുണ്ട്.
‘അമ്മേ, അമ്മയില്‍ നിന്ന് അടര്‍ന്നു വന്ന ഒരു ഭാഗമാണ് എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ശക്തി, അമ്മയോര്ത്ത് ഞാന്‍ അഭിമാനിക്കുന്നു’- എന്ന ക്യാപ്ഷനും നല്‍കിയാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.
2 വർഷമായി കലാനിലയം ഗോപിയുടെ കീഴിൽ കഥകളി അഭ്യസിച്ചു വരികയായിരുന്നു ഗിരിജ. കോവിഡ് കാലത്ത് 6 മാസം ഓൺലൈനായാണു കഥകളി അഭ്യസിച്ചത്. വർഷങ്ങളായി മോഹിനിയാട്ടവും ഇവർ പഠിക്കുന്നുണ്ട്.
Post Your Comments