ലൈംഗിക ചുവയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് ഹാസ്യം എന്ന് കരുതിയ ഒരു പ്രേക്ഷകര്‍ക്കിടയിലേക്കാണ് കനകം കാമിനി കലഹം എത്തിയത് എന്ന് ജോയ് മാത്യു. അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ജോയ് മാത്യു നന്ദിയും അറിയിച്ചു. നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹത്തെ കുറിച്ചുള്ള കുറിപ്പിലാണ് സിനിമയുടെ ആരംഭത്തില്‍ വിളക്ക് കൊളുത്തിയത് താന്‍ ആണെന്നും ചിത്രീകരണ സമയത്ത് തനിക്ക് ചിത്രം കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടി ആണെന്ന് മനസ്സിലായി എന്നും ജോയ് മാത്യു പറയുന്നത്.
ജോയ് മാത്യുവിന്റെ വാക്കുകള്‍:
‘ചില കൈപ്പുണ്യങ്ങള്‍. കഠിനമായ കൊറോണക്കാലത്ത് മുപ്പത് ദിവസം ഒരേ ഹോട്ടലില്‍ ഒരേ മുറിയില്‍ ഒരുമിച്ചു താമസിച്ചു സൃഷ്ടിച്ചെടുത്ത ഒരു കലാസൃഷ്ടിയുടെ ആരംഭത്തിനു വിളക്ക് കൊളുത്തുവാന്‍ നിര്‍മാതാവും നായകനുമായ നിവിന്‍ പോളിയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും നിര്‍ബന്ധിച്ചപ്പോള്‍ ഞാനാ കടുംകൈ ചെയ്തു. തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും ചിത്രീകരണത്തിലേ പുരോഗതിയും സംവിധായകന്റെ സര്‍ഗ്ഗാത്മകതയും സഹപ്രവര്‍ത്തകരുടെ ആവേശവും കണ്ടറിഞ്ഞപ്പോള്‍ എനിക്കുറപ്പായി ഇത് കാലത്തെ കവച്ചുവെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന്,
ഇപ്പോഴിതാ ദിവസവും സന്ദേശങ്ങള്‍ വരുന്നു, അധികവും ഞാന്‍ കരയുന്നത് കണ്ടു ചിരിച്ചവര്‍ അയക്കുന്നതാണ്. ഒരു നടന്‍ എന്ന നിലയില്‍ അത് എനിക്ക് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്.ലൈംഗിക ചുവയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാര്‍ത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്ഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .
ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നിവിന്‍ പോളിക്കും സംവിധായകന്‍ രതീഷിനും സഹപ്രവര്‍ത്തകര്‍ക്കും ഛായാഗ്രാഹകന്‍ വിനോദ് ഇല്ലം പള്ളിക്കും മറ്റു എല്ലാ അണിയറശില്പികള്‍ക്കും നന്ദി.പറഞ്ഞുവന്നത് എന്റെ കൈപ്പുണ്യത്തെ ക്കുറിച്ചാണ്, ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്. അതിനാല്‍ പ്രിയപ്പെട്ടവരെ ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാന്‍ വിളിക്കുക. പ്രതിഫലം ആരും കാണാതെ പോക്കറ്റിലിട്ടു തന്നാല്‍ നിങ്ങള്‍ക്ക് വിജയം ഉറപ്പ്’.
Post Your Comments