‘തലയ്ക്കും മുഖത്തും പരുക്കുകള്‍: യുവനടി ആശുപത്രിയിൽ’ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത്

2018 ൽ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ നിന്നും സ്‌ക്രീന്‍ഷോര്‍ട് എടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്

ഗുരുതര പരിക്കേറ്റ് നടി പൂനം പാണ്ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് തലയ്ക്കും മുഖത്തും പരുക്കുകള്‍ ഏറ്റെന്നും തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നുമാണ് ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ പറയുന്നത്. പൂനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നും വാർത്തകൾ വന്നു.

read also: താലി മാലയായി ഉപയോഗിച്ചത് മുക്കുപണ്ടം, അതാണെങ്കില്‍ ചൊറിയും: ഇറങ്ങി വന്ന സമയത്തെ ജീവിതത്തെക്കുറിച്ചു സുഹാന

നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിൽ യാതൊരു സത്യവും ഇല്ലെന്നാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിലുള്ളത് നടി പൂനം പാണ്ഡെ അല്ല. 2018 സെപ്തംബര്‍ 24ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ നിന്നും സ്‌ക്രീന്‍ഷോര്‍ട് എടുത്ത ചിത്രങ്ങളാണ് തെറ്റായ വാര്‍ത്തകൾക്കൊപ്പം പ്രചരിക്കുന്നത്

ചിത്രത്തില്‍ കാണുന്നത് ആര്‍ഷി പാണ്ഡെയെന്ന യുവതിയാണ്. 2018 ഓഗസ്റ്റില്‍ ഇവരുടെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തിനിടെ ആര്‍ഷിയുടെ അമ്മ കൊല്ലപ്പെടുകയും യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Share
Leave a Comment