സോഷ്യൽ മീഡിയയിൽ സജീവമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സ്റ്റാർ മാജിക് എന്ന താര പരിപാടിയിൽ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. ആ എപ്പിസോഡ് വലിയ വിവാദമാകുകയും ചെയ്തു. പരിപാടിയുമായി ബന്ധപ്പെടുത്തി ഉണ്ടായ വിവാദങ്ങൾക്ക് പിന്നിലെ കാരണം പങ്കുവയ്ക്കുകയാണ് താരം.
‘ഞാൻ മലയാള സിനിമയുടെ എന്തോ വലിയൊരു ഭാഗമാണ് അല്ലെങ്കിൽ ഞാൻ തന്നെയാണ് മലയാളസിനിമ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അഹങ്കാരം നിറഞ്ഞ വാക്കുകൾ. സിനിമയുമായി വലിയ ബന്ധമൊന്നുമില്ലാത്തൊരാൾ ഇങ്ങനെ പറയുമ്പോൾ എന്തിനു നമ്മൾ കേട്ട് നിൽക്കണം ? ഒരു മിമിക്രിക്കാരൻ എന്ന് ഞാൻ അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോൾ എന്തുകൊണ്ട് അദ്ദേഹത്തിന് അത് സഹിക്കുന്നില്ല? അദ്ദേഹത്തിന്റെ പ്രൊഫഷനല്ലേ അത്? എന്തിനാണ് മിമിക്രിക്കാരൻ എന്ന ഒരു ലേബലിനോട് ഇത്ര വിരക്തി കാണിക്കുന്നത്? അന്ന് ഷോയിൽ എന്റെ ‘ഉരുക്കുസതീശൻ’ എന്ന സിനിമയിലെ ഒരു ഡയലോഗ് മറ്റു ടീമംഗങ്ങളോട് കൂടി ചർച്ച ചെയ്തിട്ടാണ് പറഞ്ഞത്. എന്നിട്ട് വീഡിയോ പുറത്തിറങ്ങിയപ്പോൾ ഞാൻ പറഞ്ഞ ആ ഡയലോഗിന് എന്റെ വ്യക്തിപരമായ പ്രതികരണമെന്ന മുഖച്ഛായ നൽകി. അത് ഞാൻ വ്യക്തിവൈരാഗ്യം കൊണ്ട് പറഞ്ഞതാണെന്ന രീതിയിൽ വളച്ചൊടിച്ച് അവതരിപ്പിച്ചു. അവർ പറയുന്നതെല്ലാം ഞാൻ തമാശയായി കരുതണം,, എങ്കിൽ പിന്നെ ഞാൻ പറയുന്നതൊക്കെ അവരും തമാശയായി എടുക്കണ്ടേ?
read also:‘തലയ്ക്കും മുഖത്തും പരുക്കുകള്: യുവനടി ആശുപത്രിയിൽ’ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത്
അതൊരു ന്യായമായ കാര്യം മാത്രമല്ലേ? ചോദിച്ചു വാങ്ങുക എന്ന പറയില്ലേ, അത് മാത്രമേ അവിടെ ഉണ്ടായിട്ടുള്ളൂ. ഒരു പൂ ചോദിച്ചു, ഞാൻ ഒരു പൂന്തോട്ടം തന്നെ തിരിച്ചുകൊടുത്തു. അവർ എന്നെ ഒന്ന് ചൊറിയാൻ ശ്രമിച്ചു. തിരിച്ച് ഞാൻ നന്നായി മാന്തിക്കൊടുത്തു. എന്നെ തലക്കിട്ടടിച്ചത് കാണിക്കാതിരിക്കുകയും ഞാൻ തിരിച്ചുകൊടുത്തത് കാണിക്കുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണ്?. 2017 ൽ നടന്ന ഒരു ശ്രീകണ്ഠൻ നായർ ഷോയുടെ ബാക്കിപത്രമാണിത്. മിമിക്രിക്കാർക്ക് എന്നോട് എപ്പോഴുമുള്ള ശത്രുതയുടെ തുടർച്ച….’ – ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു
Post Your Comments