കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോസ് കെ മാണിക്കെതിരെ കടുത്ത വിമർശനവുമായി നടനും സംവിധായകനുമായ മേജർ രവി. അധികാര മോഹികളായിട്ടുള്ള ചില വര്‍ഗങ്ങള്‍ക്ക് വീണ്ടും വീണ്ടും അധികാരം വണമെന്ന ചിന്തയാണെന്നും ജനങ്ങളുടെ കൈയ്യിലെ പണം എടുത്തതാണ് ഇതിനൊക്കെ ചിലവാക്കുന്നതെന്നും സംവിധായകൻ പരിഹസിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Also Read:മോണ്‍സ്റ്ററിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലക്ഷ്മി മഞ്ജു
‘ഇവറ്റകള്‍ക്ക് അധികാരം വേണം. കോണ്‍ഗ്രസില്‍ നിന്ന് ഇങ്ങോട്ട് ചാടിക്കഴിഞ്ഞാല്‍ അസംബ്ലിയില്‍ എന്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി തിരഞ്ഞെടുപ്പില്‍ നിന്നു. ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛന്‍മാരാണോ കൊടുക്കുന്നത്. ജനത്തിന്റെ പണം എടുത്താണ് ഇതൊക്കെ ചെയ്യുന്നത്. എന്തെങ്കിലും അധികാരം ഇവന്റയൊക്കെ നെഞ്ചത്ത് വേണം. ഷെയിം ഓണ്‍ യു ജോസ് കെ മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂ. ഒരു സാമൂഹിക ബോധം എന്നുള്ളത് നിങ്ങള്‍ക്ക് വേണം. ഇല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഇതുപോലെ പ്രതികരിക്കും’, മേജര്‍ രവി പറഞ്ഞു.
അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യരംഗത്ത് കലാകാരന്മാര്‍ ജാതിഭ്രഷ്ട് നേരിടുന്നുവെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിക്കുന്നു. പെരിങ്ങോട് ചന്ദ്രന്റെ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
Post Your Comments