![](/movie/wp-content/uploads/2021/11/rohi.jpg)
ബാലതാരമായി എത്തി മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് രോഹിണി. സിനിമ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചു പല നടിമാരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു ഒരു അഭിമുഖത്തിൽ രോഹിണി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.
സിനിമ എന്റെ ഒരു ഭാഗം മാത്രമാണ്. എനിക്ക് അങ്ങനെ ചുമ്മാ ഇരിക്കുകയാണ് എങ്കിലും ഞാൻ സജീവം ആണ്. ഞാൻ കംപ്ലീറ്റിലി ലിവിങ് എന്ന് പറയാം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല. സ്ത്രീ സംഘടനകൾ സിനിമയിൽ വേണം എന്നും മീ റ്റു വിനെ സപ്പോർട്ട് ചെയ്യുന്നുവെന്നും താരം പറയുന്നു.
‘കാസ്റ്റിങ് കൗച്ച് സിനിമയുടെ ഭാഗം ആണ്. അവിടെ തന്നെയുണ്ട്. നിഷേധിച്ചിട്ട് കാര്യം ഇല്ല. ഞാനും നേരിട്ടുണ്ട്. എനിക്ക് പക്ഷെ ആരുടെയും പേര് തുറന്നുപറയാൻ എനിക്ക് താത്പര്യം ഇല്ല. ഇത്രയും കാലം കഴിഞ്ഞു പറയുന്നതിൽ എനിക്ക് അൽപ്പം ബുദ്ധിമുട്ടുണ്ട്. എന്ന് കരുതി പറഞ്ഞവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പിന്തുണക്കുന്നുണ്ട്. എന്നാൽ എന്റെ പേഴ്സണൽ ചോയിസാണ് എനിക്ക് അത് പറയാൻ താത്പര്യം ഇല്ല, ഞാൻ അന്ന് അതിനെ ഡീൽ ചെയ്തതാണ്’- രോഹിണി പറഞ്ഞു
Post Your Comments