Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

എന്റെ രക്തം തിളച്ചു, പത്മശ്രീ തിരിച്ചുവാങ്ങി അറസ്റ്റു ചെയ്യണം: കങ്കണയ്‌ക്കെതിരെ കോൺഗ്രസിൽ ചേർന്ന നടി കാമ്യ

മുംബൈ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവട്ടിനെതിരെ പ്രതികരണവുമായി അടുത്തിടെ കോൺഗ്രസിൽ ചേർന്ന നടി കാമ്യ പഞ്ചാബി. കങ്കണയുടെ പത്മശ്രീ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണമെന്ന് കാമ്യ ആവശ്യപ്പെട്ടു. കങ്കണയ്ക്കെതിരെ കേസ് നൽകിയതായും നടി ദേശീയ വാർത്താ ചാനലായ ന്യൂസ് 24നോട് വ്യക്തമാക്കി.

‘എന്റെ രക്തം തിളച്ചു, നിങ്ങളുടേതും. ഇത് ശുദ്ധ ഭോഷ്‌കാണ്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഭിക്ഷയാണ് എന്നാണ് അവർ പറഞ്ഞത്. അവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. അവരുടെ പത്മ പുരസ്‌കാരങ്ങൾ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണം. അവർ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയുകയും വേണം. ദേശത്തിന്റെ വീരജവാന്മാരെ അപമാനിക്കുന്ന പ്രസ്താവനയാണ് അവർ നടത്തിയത്. യഥാർത്ഥ ഭാരതീയർ അവർക്കെതിരെ സംസാരിക്കും. ഞങ്ങൾ പൊരുതും.’കാമ്യ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button