നടൻ ജോജു ജോര്‍ജിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തല്ലി തകര്‍ത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ സിദ്ദിഖ്. കേസ് രമ്യമായി പരിഹരിക്കുമെന്ന് സിദ്ദിഖ് വ്യക്തമാക്കി. ചെറിയ കശപിശയാണ് ഉണ്ടായത്. അത് പെട്ടന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദിഖ് പറഞ്ഞു. ജോജു കേസിൽ ഇടപെടേണ്ട എന്ന് ‘അമ്മ’ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള സംഘടനയാണ് എഎംഎംഎ. അതിനാലാണ് വിഷയത്തിൽ ഇടപെടേണ്ട എന്ന് തീരുമാനിച്ചത്. ലൊക്കേഷനുകളില്‍ ചെന്ന് ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് നല്ല പ്രവണതയല്ല. ഷൂട്ടിംഗ് തടസപ്പെടുത്തുന്നത് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണതയാണ്’, സിദ്ധിഖ് പറഞ്ഞു.
അതേസമയം, നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തെന്ന കേസില്‍ കുറ്റം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ടോണി ചമ്മണി പറഞ്ഞു. താന്‍ വാഹനം ആക്രമിക്കുന്നതിന്റെ വീഡിയോ ഉണ്ടെന്ന് പറയുന്ന പോലീസ് അത് പുറത്തുവിട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം വെല്ലുവിളിച്ചത്.
Post Your Comments