InterviewsLatest NewsNEWS

‘മകളുടെ ഫീസ് അടയ്ക്കാൻ പോലും കഷ്ടപ്പെട്ടിട്ടുണ്ട്’: സുരേഷ് ഗോപി

 

തൃശ്ശൂർ : മികച്ചൊരു അഭിനേതാവ് എന്നതിലുപരി സാമൂഹ്യ സേവനത്തിലൂടെയും നടന്‍ സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് സഹായ ഹസ്തവുമായി എത്തിയ സുരേഷ് ഗോപി താനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും മകളുടെ ഫീസ് അടക്കാന്‍ പലും പണമില്ലാതെ വന്നിട്ടുണ്ടെന്നുമാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

‘ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു. എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു. എന്നാല്‍ ഇത് എന്റെ മനസില്‍ വലിയ മാറ്റം കൊണ്ടു വന്നു. ഇതോടെയാണ് നീട്ടിവച്ചിരുന്ന സിനിമയായ കാവല്‍ തുടങ്ങാനുള്ള സമ്മതം നല്‍കുന്നത്. ഇനിയും സിനിമ ചെയ്യണമെന്ന് തീരുമാനിച്ചതിന്റേയും കാരണം ഇതാണ്’- സുരേഷ് ഗോപി പറഞ്ഞു .

 

shortlink

Related Articles

Post Your Comments


Back to top button