GeneralLatest NewsNEWS

‘ഇനി വരാനിരിക്കുന്ന സിനിമകൾ അയ്യപ്പനും കോശിയേക്കാളും ഗംഭീരമാകുമായിരുന്നു’: സച്ചിയുടെ ഭാര്യ സിജി

വളരെ കുറഞ്ഞ കാലം കൊണ്ട് ഓര്‍മ്മയില്‍ നില്‍ക്കുന്ന മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച് മറഞ്ഞ സംവിധായകനാണ് സച്ചി. മാജിക് മൂൺ പ്രൊഡക്ഷന്റെ ബാനറിൽ രാജീവ് നായർ നിർമ്മിച്ച പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച അനാർക്കലിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ നേടിയതും സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ അയ്യപ്പനും കോശിയുമായിരുന്നു.

2020 ജൂൺ 18 ന് ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറയുമ്പോൾ ബാക്കി വച്ചത് ആ പ്രതിഭയുടെ കഴിവിനെ അംഗീകരിക്കാനുതകുന്ന കലാസൃഷ്ടികൾ ആയിരുന്നു. ഇപ്പോൾ സച്ചിയുടെ സിനിമകളെ പറ്റിയും അവാർഡ് കിട്ടിയതിനെ പറ്റിയുമെല്ലാം പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സിജി.

‘അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷം. എന്നാല്‍ തിരക്കഥയ്ക്ക് അവാർഡ് ലഭിക്കാതിരുന്നില്‍ വിഷമമുണ്ട്. ശക്തമായ തിരക്കഥയായിരുന്നു. പെര്‍ഫക്ഷനുള്ള തിരക്കഥയായിരുന്നു അത്. സച്ചിയുടെ തിരക്കഥകളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു അയ്യപ്പനും കോശിയും.

ഓരോ അവാര്‍ഡ് സംഭവിക്കുമ്പോഴും കുടുംബത്തിന് അതൊരു വെള്ളിടി തന്നെയാണ്. പുള്ളി ഇല്ലല്ലോ ഇത് കാണാനും സന്തോഷിക്കാനും. അതുകൊണ്ട് ഓരോ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴും സന്തോഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ചേട്ടനായാലും സഹോദരിയായാലും ഞാനായാലും എല്ലാവര്‍ക്കുമത് കണ്ണീരോടെ മാത്രമല്ലേ കാണാന്‍ കഴിയുകയുള്ളൂ.

ജനങ്ങള്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞെന്നും ഇനി എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിനുള്ള അവസരം ദൈവം നല്‍കിയില്ല. ഇനി വരാനിരിക്കുന്ന സിനിമകളായിരുന്നു ശരിക്കും സച്ചിയുടെ ഇഷ്ടത്തില്‍ സച്ചി ചെയ്യാനിരുന്ന സിനിമകള്‍. ആ ഓരോ സിനിമകളും അയ്യപ്പനും കോശിയേക്കാളും ഗംഭീരമാകുമായിരുന്നു’- സിജി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button