GeneralLatest NewsNEWS

ഇൻഡസ്ട്രിയിൽ ഏറ്റവും അധികം ക്രഷ് തോന്നിയത് ഈ രണ്ടു നടന്മാരോട്: തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി

മുംബൈ : ധാരാളം കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ബോളിവുഡിലെ നടിയാണ് റാണി മുഖര്‍ജി. 1996 ൽ ‘രാജ കി ആയേഗി ബാറാത്ത്’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. എന്നാൽ ഒരു ശ്രദ്ധിക്കപ്പെട്ട ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത ‘കുച്ച് കുച്ച് ഹോത ഹേ’ ആണ്. പിന്നീട് 2002 ൽ ‘സാതിയ’ എന്ന ചിത്രവും ശ്രദ്ധേയമായി.

ഇപ്പോഴിതാ സിനിമയില്‍ തനിയ്ക്ക് ക്രഷ് തോന്നിയ നായകന്മാരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കപില്‍ ശര്‍മ അവതരിപ്പിയ്ക്കുന്ന കോമഡി ചാറ്റ് ഷോയില്‍ പങ്കെടുക്കവേ റാണി മുഖര്‍ജി. ഏറ്റവും ക്രഷ് തോന്നിയ താരങ്ങള്‍ക്കൊപ്പം റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ തോന്നുന്നത് എന്താണെന്നും നടി വെളിപ്പെടുത്തി.

റാണി മുഖര്‍ജിയുടെ വാക്കുകൾ :

‘ഇൻഡസ്ട്രിയിൽ തനിയ്ക്ക് ഏറ്റവും അധികം ക്രഷ് തോന്നിയത് ഷാരൂഖ് ഖാനോടും ആമിര്‍ ഖാനോടും ആണ് . ആമിര്‍ ഖാനൊപ്പവും ഷാരൂഖ് ഖാനൊപ്പവും റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഒരു തരത്തിലുള്ള പേടിയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഖുലാം എന്ന ചിത്രത്തിലാണ് ആമിര്‍ ഖാനൊപ്പം അഭിനയിച്ചത്. കുച്ച് കുച്ച് ഹോത്താ ഹയ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പവും അഭിനയിച്ചു.

ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും സില്‍വര്‍ സ്‌ക്രീനില്‍ കാണുന്ന സമയത്ത് എനിക്ക് പതിനാറോ പതിനേഴോ വയസ്സ് മാത്രമാണ് പ്രായം. ‘ഖുയാമത് സെ ഖുയാമത് ടക്’ എന്ന ചിത്രത്തില്‍ ആമിര്‍ ഖാനെ കാണുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു. ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായഗേ’ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനെ കാണുമ്പോള്‍ എനിക്ക് തോന്നിയ ക്രഷ്, ഏതൊരു കൗമാരക്കാരിയ്ക്കും ഉള്ളത് പോലെ തന്നെയായിരുന്നു’ – റാണി മുഖര്‍ജി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button