Uncategorized

‘ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ശരീരഭാരം കൂടിയത് മാനസികമായി ബാധിച്ചിരുന്നില്ല’: പാര്‍വതി കൃഷ്ണ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ.സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്. കഴിഞ്ഞ ഡിസംബറിലാണ് പാർവതിക്ക് ഒരു ആൺ കുഞ്ഞു പിറന്നത്.

ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്കായി പങ്കിട്ടിരുന്നു പാര്‍വതി. ഇടയ്ക്ക് തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പാർവതി പങ്കുവെക്കാറുണ്ട്.

പ്രസവ ശേഷം വണ്ണം കൂടിയതും തടി കുറച്ചതിനെക്കുറിച്ചുമെല്ലാം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പാര്‍വതി തുറന്ന് പറഞ്ഞത്. 82 കിലോയിൽ നിന്നും തന്റെ ഭാരം 60 കിലോയായി കുറഞ്ഞു എന്നാണ് പാർവതി പറയുന്നത്. അതിൽ ആറ് കിലോയോളം ഒരു മാസം കൊണ്ട് കുറച്ചതാണെന്നും പാർവതി പറയുന്നു.

‘ഗര്‍ഭിണിയായ സമയത്ത് ശരീരഭാരം കൂടിയിരുന്നു. തടി കൂടിയതിനെക്കുറിച്ച് നെഗറ്റീവ് കമന്റുകളും കേള്‍ക്കേണ്ടി വന്നിരുന്നു . ‘അമ്മി ലുക്കിലായല്ലോ, ആന്റിയുടെ പേരെന്താണ്’ എന്നൊക്കെയായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. എന്നാല്‍ ഞാൻ നന്നായി പരിശ്രമിച്ച് തടി കുറച്ചു.

മുമ്പ് ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അന്ന് വിമര്‍ശിച്ചവരെല്ലാം ഇന്ന് അഭിനന്ദിക്കുന്ന അവസ്ഥയാണ്. ശരീരഭാരം കൂടിയത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ല. അന്നും ഇന്നും ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല. അന്നത്തെ കമന്റുകളൊക്കെ ബാധിച്ചിരുന്നുവെങ്കില്‍ ഡിപ്രഷനൊക്കെ വന്നേനെ, അത് കുഞ്ഞിനേയും ബാധിച്ചേനെ’- പാര്‍വതി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button