InterviewsLatest NewsNEWS

‘എന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ വേണ്ടെന്നു വച്ച ആളാണ്’ : മനസ്സ് തുറന്ന് നിവിന്‍ പോളി

മലർവാടി ആർട്സ് ക്ലബ്ബിലൂടെ എന്ന മലയാളചലച്ചിത്രത്തിൽ അരങ്ങേറി ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് കഥാപാത്രത്തിലൂടെ സൂപ്പർ സ്റ്റാറായ നടനാണ് നിവിന്‍ പോളി. കോളേജിലെ സുഹൃത്തായിരുന്ന റിന്ന ജോയിയെ ആണ് നിവിൻ വിവാഹം ചെയ്തത്. ജോലി ഉപേക്ഷിച്ച് സിനിമ എന്ന സ്വപ്നത്തിനു പിന്നാലേ പൊയ്‌ക്കോളാന്‍ റിന്ന പറഞ്ഞ ആ ‘യെസ്’ ആണ് ഇന്നത്തെ നിലയിലേക്ക് തന്നെ ഉയർത്തിയതെന്ന് വ്യക്തമാക്കുകയാണ് നിവിൻ വനിതക്ക് നല്‍കിയ അഭിമുഖത്തിലൂടെ.

‘എന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ വേണ്ടെന്നു വച്ച ആളാണ് റിന്ന. എല്ലാ കാര്യത്തിനും യെസ് പറയാറില്ല എനിക്ക് ഷൂസ് വലിയ ക്രെയ്‌സ് ആണ്. അല്‍പ്പം വിലകൂടിയ ഷൂസ് വാങ്ങിയാല്‍ ഇത്രയും വില ഉള്ളത് വേണോ എന്ന് അവള്‍ ചോദിക്കാറുണ്ട് പിന്നീട് ആലോചിക്കുമ്പോള്‍ അത് വളരെ ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്.

പിന്നിലൊരു കെട്ടിട്ടു പിടിച്ചിട്ടുണ്ട് റിന്ന. അതൊരു രസമാണ്. കുറച്ചു ദിവസം കൂട്ടുകാരുമൊക്കെയായി കറങ്ങാന്‍ പോകുമ്പോള്‍ വീട്ടിലേക്ക് തന്നെ തിരികെ വിളിക്കും.താന്‍ വളര്‍ന്ന അതേ രീതിയിലാണ് ദാദയേയും റീസയെയും വളര്‍ത്തുന്നത്. കൈനിറയെ പണവുമായുള്ള കുട്ടിക്കാലം ആയിരുന്നില്ല തന്റേത്.’ നിവിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button