ഡൽഹി : ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും ഇന്ത്യയിലെ ഏറ്റവും വിപുലവുമായ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ)യുടെ 52-ാം പതിപ്പിന് 2021 നവംബര്‍ 20ന് ഗോവയില്‍ തിരിതെളിയും. വിഖ്യാത സംവിധായകനായ സത്യജിത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഇത്തവണ ഐഎഫ്എഫ്ഐയില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സിനിമയിലെ മികവിനുള്ള സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഈ വര്‍ഷം മുതല്‍ ഐഎഫ്എഫ്ഐയില്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള സിനിമകളുടെ പട്ടിക പുറത്തിറക്കി. മാത്രമല്ല സുവര്‍ണ ചകോരത്തിനും മറ്റു പുരസ്കാരങ്ങള്‍ക്കുമായി ഈ ചിത്രങ്ങള്‍ മത്സരിക്കുന്നുണ്ട്.
നിഖില്‍ മഹാജന് സംവിധാനംചെയ്ത ‘ഗോദാവരി’, നിപുണ്‍ അവിനാഷ് ധര്‍മാധികാരി സംവിധാനംചെയ്ത ‘മേ വസന്തറാവു’ (മറാഠി ചിത്രങ്ങള്‍), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ ‘സെംഖോര്‍’ എന്നീ ഇന്ത്യന്‍ സിനിമകള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
Post Your Comments