![](/movie/wp-content/uploads/2021/11/suresh-kumar.jpg)
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസിനെ സംബന്ധിച്ച് വളരെയേറെ ചർച്ചകളും വിവാദങ്ങളും നടന്നതിന് ശേഷമാണ് ചിത്രം തിയേറ്ററിൽ റിലീസ് ആകുമെന്ന പ്രഖ്യാപനം വന്നത്. തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ മരക്കാര്‍ വിഷയത്തില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ സ്വയം റിസ്‌കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് സുരേഷ് കുമാര്‍ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ഇനി ബറോസ്, എമ്പുരാന്‍ പോലെയുള്ള വലിയ സിനിമകള്‍ ലാലിന്റേതായി ഇറങ്ങുന്നുണ്ടല്ലോ ഇതില്‍ നഷ്ടം വന്നാലും അതില്‍ നികത്താം എന്നായിരിക്കും അവരുടെ കണക്കുകൂട്ടല്‍. പിന്നെ നഷ്ടം വന്നാല്‍ മോഹന്‍ലാല്‍ തന്നെ സഹായിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്.
തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലെത്തുകയും ചെയ്യും. പ്രിയദര്‍ശന്‍ വിഷമത്തോടെയാണ് ഒടിടി തീരുമാനത്തിനൊപ്പം ആദ്യം മുതല്‍ നിന്നത്. കാരണം നിവൃത്തിയില്ല. ഈ സിനിമയുടെ റിലീസ് തര്‍ക്കത്തിന്റെ സമയത്ത് ലാലുമായി വളരെ കടുത്ത ഭാഷയില്‍ വരെ പ്രിയന് സംസാരിക്കേണ്ടതായി വന്നു. അങ്ങട്ടും ഇങ്ങോട്ടും സംസാരം വരെ ഉണ്ടായി. എന്നാല്‍ പിന്നീട് പ്രിയന്‍ പിന്മാറുകയാണ് ഉണ്ടായത്’- സുരേഷ് കുമാര്‍ പറഞ്ഞു.
Post Your Comments