InterviewsLatest NewsNEWS

‘ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം 2 തവണ നഷ്ടമായി’: തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

ഭരതന്‍ ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ മേഖലയിലേയ്ക്ക് കടന്നുവന്ന നടിയാണ് ശാന്തി കൃഷ്ണ. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശാന്തി കൃഷ്ണ ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് നീണ്ട നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയത് നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്തു.

ഒന്നും ഒന്നും മൂന്നില്‍ ശാന്തി കൃഷ്ണ അതിഥിയായി എത്തിയപ്പോഴുള്ള എപ്പിസോഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ വിവാഹ ജീവിതത്തിലുണ്ടായ പരാജയത്തെ കുറിച്ചും അതില്‍ നിന്ന് പുറത്ത് വന്നതിനെ കുറിച്ചുമൊക്കെയാണ് ശാന്തി കൃഷ്ണ പറയുന്നത്.

ശാന്തി കൃഷ്ണയുടെ വാക്കുകള്‍ :

‘ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമായ വിവാഹ ജീവിതം എനിക്ക് 2 തവണ നഷ്ടമായതാണ്. അതില്‍ ഞാന്‍ മറച്ച് വെച്ചിട്ട് കാര്യമില്ലല്ലോ, അത് സത്യമായ കാര്യമാണ്. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ സത്യസന്ധമായി മറുപടി നല്‍കാറുണ്ട് ഞാൻ. ഇനിയുള്ള കാലം ആരേയും ആശ്രയിക്കാതെ കഴിയണം, ഫോക്കസ്ഡ് ആയി മുന്നേറുക. ഞാന്‍ ആരേയും ആശ്രയിക്കാതെയാണ് ഇപ്പോള്‍ കഴിയുന്നത്, അതേറെ പ്രധാനപ്പെട്ട കാര്യമാണ്.

നമുക്ക് നല്ല സുഹൃത്തുക്കളും സ്വന്തമായിട്ട് എഫേര്‍ട്ട് എടുക്കാനും പറ്റുമെങ്കില്‍ വിഷമഘട്ടത്തെ അതിജീവിക്കാന്‍ കഴിയും. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. ക്ലോസ് ഫ്രണ്ട്സും ഞാനും ചേര്‍ന്നാണ് ഈ വിഷമഘട്ടത്തെ അതിജീവിച്ചത്. അത് പോലെ തന്നെ മക്കളും കൂടെയുണ്ട്. മിഥുല്‍, മിതാലി ഇവരാണ് മക്കള്‍. അവരുടെ കാര്യം കൂടി ഞാന്‍ നോക്കണം. മാനസികമായി ഞാന്‍ വല്ലാതെ ഒറ്റപ്പെട്ട് പോയിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് എന്നെ ഡിപ്രഷനെ നേരിടാന്‍ പ്രാപ്തയാക്കിയത്. ആ സമയത്ത് എന്ത് ചോദിച്ചാലും നെഗറ്റീവായിരിക്കും. കഴിഞ്ഞത് കഴിഞ്ഞു, അത് പോട്ടെ. അത് ഡിലീറ്റ് ചെയ്ത് പോസിറ്റീവായിട്ട് നമ്മള്‍ ജീവിക്കണം’- ശാന്തി കൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button