
ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തി ‘കനകം കാമിനി കലഹം’. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത നിവിൻ പോളിയെ നായകനാക്കി ചെയ്യുന്ന ഈ ചിത്രം ഡിസ്നിപ്ലസ് പ്ലാറ്റ്ഫോമിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമയാണ്. ഡിസ്നിയുടെ വാർഷിക ദിനമായ (ഡിസ്നി ഡേ) നവംബർ 12ന് അർദ്ധരാത്രി 12 മണിക്കാണ് സിനിമ റിലീസ് ചെയ്തത്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ‘കനകം കാമിനി കലഹ’മെന്നും, തിയറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വയ്ക്കാനാകുന്ന മറ്റൊരു സിനിമയായി ചിത്രം മാറുമെന്നും പ്രേക്ഷകർ അവകാശപ്പെടുന്നു.
വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർട്ടിൽ എത്തുന്ന ദമ്പതികളും അവിടെ അവർക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. മലയാളി മങ്കമാരുടെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.
നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സ് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ടും, ഗ്രേസ് ആന്റണിയും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ജോയ് മാത്യു, സുധീഷ്, ജഫാർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, സുധീർ പറവൂർ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. മികച്ച ഛായാഗ്രണവും സംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്.
Post Your Comments