Latest NewsNEWSTV Shows

‘ഒരു വർഷം കൊണ്ട് 28 ലക്ഷത്തോളം കൊടുത്തു, ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്’: ഹരിശ്രീ യൂസഫ്

അഭിനേതാവ്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഹരിശ്രീ യൂസഫ്. ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളില്‍ നിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹാസ്യതാരമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കസിന്‍സ്, നമസ്‌തേ ബാലി, എടിഎം, രാഗ് ലീല, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹലോ ദുബായ്ക്കാരന്‍, പ്രശ്‌ന പരിഹാര ശാല എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2017ല്‍ ഹലോ ദുബായ്ക്കാരന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടിയായ ഗായകന്‍ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ മിമിക്രി കലാകാരന്‍ ഹരിശ്രീ യൂസഫ് ആയിരുന്നു എത്തിയത്. ആ പരിപാടിയില്‍ വെച്ച് ജീവിതത്തിലെ തനിക്ക് നേരിടേണ്ടി വന്ന വലിയ വിഷമഘട്ടത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. കൊവിഡ് കാലം ജീവിത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ചും തട്ടിപ്പിന് ഇരയായതിനെ കുറിച്ചും ഷോയിലൂടെ വെളിപ്പെടുത്തുകയാണ് .

താരത്തിന്റെ വാക്കുകള്‍ :

‘കടകള്‍ പൂട്ടിയിരുന്ന സമയത്താണ് ഒരു പരസ്യ ചിത്രത്തിനായി നമ്മുടെ ഒരു സുഹൃത്ത് വിളിക്കുന്നത്. ഞാന്‍ ചെന്ന് പരിചയപ്പെട്ടു ബന്ധമായി. എന്റെ കാര്യങ്ങള്‍ ഒക്കെയും അദ്ദേഹം മനസിലാക്കി. അങ്ങനെ ഒരു ദിവസം അവന്‍ എന്നെ വിളിച്ചു. നമുക്ക് ഒരു ഹോം അപ്ലയന്‍സ് തുടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ അയാളെ വിശ്വസിച്ചുകൊണ്ട് ഉള്ള കാശ് മുഴുവനും ഞാന്‍ അതില്‍ കൊണ്ടു പോയി നിക്ഷേപിച്ചു. കടമായിട്ടാണ് കൊടുത്തത്. ഒരു വര്‍ഷത്തോളം കൊണ്ട് 28 ലക്ഷത്തോളം കൊടുത്തു. ഭാര്യ വരെ പറഞ്ഞതാണ് കൊടുക്കണ്ട എന്ന്. പക്ഷെ നഷ്ടം സംഭവിച്ചു.

കുറെക്കാലം കഴിഞ്ഞപ്പോള്‍ ആയാള്‍ ഫോണ്‍ എടുക്കാതെ ആയി. അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് കാരനാണെന്ന് മനസ്സിലാവുന്നത്. നിലമ്പൂരുള്ള നിരവധി ആളുകളെ ഇയാള്‍ പറ്റിച്ചിട്ടുണ്ട്. കോടതിയില്‍ കേസ് നടക്കുകയാണ്. തെളിവുകളും കാര്യങ്ങളുമൊക്കെ നമ്മുടെ കയ്യിലുണ്ട് . ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്. തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ’- ഹരിശ്രീ യൂസഫ് പറയുന്നു.

shortlink

Post Your Comments


Back to top button