Latest NewsNEWSSocial Media

‘മികച്ച പാരന്റിംഗ്, ശ്രീനിവാസന്‍ മക്കളെ വളര്‍ത്തുന്നത് കണ്ടുപഠിക്കണം’ : ആര്യന്‍ രമണി

കൊച്ചി : നടന്‍ ശ്രീനിവാസനും കുടുംബവും കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും കുട്ടിക്കാലത്തുള്ള അഭിമുഖമായിരുന്നു അത്. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ട്രോളുകളായും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ എത്ര സ്വാതന്ത്ര്യത്തോടെയാണ് ഇവര്‍ സംസാരിക്കുന്നത് എന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ശ്രീനിവാസനെയും കുടുംബത്തെയും അഭിനന്ദിച്ച്‌
രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്യന്‍ രമണി ഗിരിജ വല്ലഭന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ആര്യന്‍ ചില കാര്യങ്ങള്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

‘കൈരളി ടിവിയുടെ യൂട്യൂബ് ചാനലില്‍ നടന്‍ ശ്രീനിവാസന്‍ സാറിന്റേയും കുടുംബത്തിന്റേയും പഴയ ഒരു അഭിമുഖം കാണുകയായിരുന്നൂ. അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു കാര്യം ആ പാരന്‍സ് മക്കള്‍ക്ക് നല്‍കുന്ന സ്‌പേസ് ആണ്. ആ പാരന്‍സ് മക്കള്‍ക്ക് നല്‍കുന്ന റെസ്‌പെക്‌ട് ആണ്.

അപ്പോഴാണ് ആ കാലത്ത് ഇമേജ് ഒക്കെ ഒരുപാട് ബൈസെക്‌ട് ചെയ്ത് ട്രൈസെക്‌ട് ചെയ്ത് നോക്കപ്പെടുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ നിന്നും ഉള്ള ഒരാളുടെ രണ്ട് മക്കള്‍ ഒരു സങ്കോചവും ഇല്ലാതെ ഭയമില്ലാതെ വെട്ടി തുറന്ന് സംസാരിക്കുന്നത്. അത്രയും റെസ്‌പെക്‌ട് നല്‍കിയാണ് ആ മാതാപിതാക്കള്‍ മക്കളുടെ അഭിപ്രായങ്ങള്‍ ചോദിക്കുന്നത്.

മക്കളുടെ രസകരമായ കൊച്ച്‌ കൊച്ച്‌ ടീസിംഗ്‌സ് എത്ര മനോഹരമായി പൊട്ടിച്ചിരിച്ചാണ് അവര്‍ സ്വീകരിക്കുന്നത്! എത്ര സഹിഷ്ണുതയോടെയാണ് ആ മാതാപിതാക്കള്‍ അവരെ കേള്‍ക്കുന്നത്. ധ്യാന്‍ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച്‌ പറയുന്നൂ, തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ള, കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര് പങ്ക് വെക്കുന്നൂ.

വിനീത് ശ്രീനിവാസന്‍ അച്ഛന്റെ സിഗററ്റ് വലി ശീലത്തിലുള്ള തന്റെ അതൃപ്തിയെ കുറിച്ച്‌ പറയുന്നൂ. അങ്ങനെ മാതാപിതാക്കളോട് പോലും വിമര്‍ശ്ശനാത്മകമായി സംസാരിക്കാന്‍ അതും ലോകം മുഴുവന്‍ കാണുന്ന ടിവി ചാനലിന്റെ മുന്നില്‍ ഇങ്ങനെ കലര്‍പ്പില്ലാതെ അവനവനെ എക്‌സ്പ്ര്‌സ് ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നത് ആ പാരന്റിംഗിന്റെ മികവായി ഞാന്‍ കാണുന്നൂ.

എല്ലാ മക്കള്‍ക്കും ഈ ഒരു സ്‌പെസ് ആന്‍ഡ് റെസ്‌പെക്‌ട് ലഭിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നൂ. അത് മക്കളോട് നമ്മള്‍ കാണിക്കുന്ന ഒരു ഔദാര്യമല്ല. അത് അവരുടെ അവകാശമാണ്. കണ്ണുരുട്ടി ഭയപ്പെടുത്തി ആവരുത് പാരന്റിംഗ്. ധൈര്യം നല്‍കി ചേര്‍ത്ത് നിര്‍ത്തി ആകണം പാരന്റിംഗ്’ – ആര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button