
കൊച്ചി : സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ ‘മരക്കാര്‍’ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ. മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെയാണ് പ്രതികരണവുമായി ലാലെത്തിയത്. മരക്കാര്‍ സിനിമയുടെ
തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാന്‍ അര്‍ഹമായ സ്ഥലം തീയേറ്റര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ 2021 ഡിസംബര്‍ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സര്‍പ്രൈസുകള്‍ ഇവിടെ അവസാനിക്കുകയാണ്. ഞങ്ങള്‍ക്ക് സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്. അര്‍ഹമായ സ്ഥലത്ത് നിന്ന് സിനിമയുടെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാം’- മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
Post Your Comments