CinemaGeneralLatest NewsMollywoodNEWS

ദുബായിൽ ജോലി ചെയ്യുമ്പോൾ ബുര്‍ജ് ഖലീഫയുടെ പണി നടക്കുകയായിരുന്നു, ഇത് സ്വപ്നം: ദുൽഖർ സൽമാൻ

ദുബായ്: ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്‘ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞു. ‘കുറുപ്പി’ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ ഡൗൺടൗൺ പ്രദേശത്തുണ്ടായിരുന്നവർ ആവേശത്തിലായി. ദുൽഖർ സൽമാൻ കുടുംബത്തോടൊപ്പം ദുബായിലെത്തിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചു.

Also Read:ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം : കങ്കണ റണാവത്‌

ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നുവെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ‘ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ബുര്‍ജ് ഖലീഫയുടെ കണ്‍സ്ട്രക്ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുല്‍ഖര്‍ പറഞ്ഞു.

‘കുറുപ്പി’ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിയുന്നത് ഫേസ്ബുക്ക് ലൈവിലൂടെ നിരവധി പേർ കണ്ടു. ഒരു മിനിറ്റ് നാല് സെക്കൻഡ് നീണ്ടു നിൽക്കുന്ന ട്രെയിലറാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിന്റെ ജീവിതകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ് കുറുപ്പ്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തിയേറ്റർ തുറക്കുന്ന നാളുകളിലെ പ്രധാന റിലീസാണ് ‘കുറുപ്പ്‘. നാളെയാണ് സിനിമ റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button