കൊച്ചി: ഫിയോക് തന്നോട് ചെയ്ത അനീതിയ്ക്ക് പകരം ചോദിക്കാന്‍ ലഭിച്ച അവസരമാണ് മരക്കാര്‍ റിലീസ് വിഷയമെന്ന് ലിബര്‍ട്ടി ബഷീര്‍. ഫിയോക് നശിപ്പിക്കണമെന്ന വിചാരമൊന്നും തനിക്കില്ലെന്നും പക്ഷെ വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്താനാണ് തന്റെ തീരുമാനമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. മരക്കാര്‍ തന്റെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം ഫിയോകിനോട് തനിക്കുള്ള വൈരാഗ്യമാണെന്ന് ബഷീർ തുറന്നു പറഞ്ഞു.
മുമ്പ് തമിഴ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ട എന്ന പൊതു തിരുമാനമെടുക്കുകയും പിന്നീട് തന്നെ ഒറ്റപ്പെടുത്തുകയും ചെയ്ത തിയേറ്ററുകാര്‍ക്കെതിരെ തനിക്ക് ലഭിച്ച ഒരു അവസരമാണിതെന്ന് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം തിരിച്ചടി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. മരക്കാര്‍ റിലീസ് കാര്യം പ്രിയദര്‍ശനുമായി ചര്‍ച്ച ചെയ്‌തെന്നും 99 ശതമാനം സാദ്ധ്യത റിലീസിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:‘അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാവും’: പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി കങ്കണ
‘ഫിയോക് എന്നോട് ചെയ്ത അനീതിയ്ക്ക് പകരം ചോദിക്കാന്‍ ലഭിച്ച അവസരമാണിത്. പ്രയോജനപ്പെടുത്താനാണ് തീരുമാനം. എനിക്കെതിരെ പ്രവർത്തിച്ചവർക്കെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്. എന്നെ കരയിപ്പിച്ച ദിലീപ് ജയിലിലായി. ഞാന്‍ ആ സംഭവം കൊണ്ട് തന്നെ ലോകം അറിയപ്പെടുന്ന വ്യക്തിയും ആയി മാറി. ഒരുമിച്ച് നിൽക്കാമെന്ന് പറഞ്ഞിട്ട് തന്നെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവരോട് തനിക്ക് വൈരാഗ്യമുണ്ടാകുന്നത് സ്വഭാവികമല്ലേ. ഫിയോക് നശിപ്പിക്കണമെന്ന വിചാരമൊന്നും എനിക്കില്ല. അന്ന് മനസ്സറിഞ്ഞു ഫിയോകിന്റെ പ്രസിഡന്റായ ആളല്ല ആന്റണി പെരുമ്പാവൂര്‍. അവരെല്ലാം കൂടി നിര്‍ബന്ധിച്ച് ആക്കിയതാണ്. എന്നെ നാല് മാസം വിലക്കിയപ്പോള്‍ അന്ന് സഹായിക്കാന്‍ ഈ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മാത്രമേ ഉണ്ടായിട്ടുള്ളൂ’, ലിബർട്ടി ബഷീർ വ്യക്തമാക്കി.
Post Your Comments