എറണാകുളം : ജോജു ജോര്‍ജ് ചിത്രം ‘സ്റ്റാര്‍’ പ്രദര്‍ശനം അവസാനിപ്പിച്ചത് അറിയാതെ എറണാകുളം ഷേണായിസ് തീയേറ്ററിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . സ്റ്റാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയേറ്ററിന് മുന്നിലേക്ക് പ്രതിഷേധം നടത്തിയത്. എന്നാല്‍ അമളി മനസിലായതോടെ സ്റ്റാര്‍ തിയേറ്ററിന് മുന്നിലുള്ള സിനിമയുടെ പോസ്റ്റര്‍ മാറ്റണമെന്നായി ആവശ്യം. ജോജുവിന്റെ ചിത്രമുള്ള റീത്ത് വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ നേതാക്കള്‍ ജയിലിലായതോടെയാണ് താരത്തിനെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ് എത്തിയത്. ‘ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി നടത്തുകയുണ്ടായി.
Post Your Comments