നാൽപ്പതിലധികം ഫെസ്ടിവലുകളിൽ ഒഫീഷ്യൽ സെലക്ഷനും, നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ ശ്രദ്ധേയമായ ഹ്രസ്വചിത്രമാണ് ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കറ’. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രേക്ഷകർക്ക് മുൻപിലെത്തിച്ച മലയാളത്തിലെ ഈ ഹ്രസ്വചിത്രം മികച്ച ഒന്നാമത്തെ ചിത്രമായി തിരഞ്ഞെടുത്തു. ബാംഗ്ലൂരിൽ വെച്ച് നടന്ന നാഷണൽ ലെവൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2021ൽ 10 ഭാഷകളിൽ നിന്നുള്ള 1000 ഹ്രസ്വചിത്രങ്ങളിൽ നിന്നാണ് ‘കറ’ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത്. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ തീർത്തും വ്യത്യസ്തമായ ഒരു മുഖമാണ് ചിത്രത്തിൽ കാണാനാവുക.
‘കറ’യുടെ നിർമ്മാണം മോഹൻകുമാർ ആണ്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് – ഷെവ്‌ലിൻ, ക്യാമറ – ആശ്രിത് സന്തോഷ്, പോസ്റ്റർ ഡിസൈനിങ് – ലൈനോജ്, മേക്കപ്പ് – അർഷദ് വർക്കല, വസ്ത്രാലങ്കാരം – രതീഷ്, കലാസംവിധാനം – അഖിൽ റോയ് സംഘട്ടനം – ശ്രാവൺ സത്യ .
Post Your Comments