Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
HollywoodLatest NewsNEWS

‘യഥാര്‍ത്ഥത്തില്‍ മദ്യം അല്ല, ഞാന്‍ ആയിരുന്നു പ്രശ്നക്കാരി’: ഗായിക ജെസീക്ക സിംപ്‌സണ്‍

വാഷിംഗ്ടണ്‍: പ്രശസ്ത അമേരിക്കന്‍ ഗായികയാണ് ജെസീക്ക സിംപ്‌സണ്‍. നാല് വര്‍ഷക്കാലം കടുത്ത മദ്യാപാനിയായിരുന്ന ജെസീക്ക പ്രശസ്തിയുടെ കൂടെ തന്റെ ജീവിതത്തിലേക്ക് വന്ന് ജീവിതം തകർത്തു കൊണ്ടിരുന്ന തന്റെ ദുശീലത്തിൽ നിന്ന് പിന്മാറായ കാര്യം പറയുകയാണ്.

തന്നെ തകര്‍ത്തുകളയുമെന്ന് ഭയപ്പെട്ടിരുന്നെന്ന മദ്യപാന ആസക്തിയിൽ നിന്നും മോചനം നേടാന്‍ ഏറെ പരിശ്രമിച്ചെന്നും, സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് മദ്യവിമുക്തി നേടിയതെന്നും ജെസീക്ക പറഞ്ഞു.

ജെസീക്കയുടെ വാക്കുകൾ :

‘2017 നവംബര്‍ ഒന്നിന് അതിരാവിലെയുള്ള എന്റെ അവസ്ഥയാണ് ചിത്രത്തില്‍ കാണുന്നത്. അന്ന് എന്നെ കണ്ടാല്‍ ആരും തിരിച്ചറിയുമായിരുന്നില്ല. സ്വയം കണ്ടെത്താനും കെട്ടു പൊട്ടിച്ചെറിഞ്ഞ് സൂക്ഷ്മമായി വിശകലനം ചെയ്യാനും എനിക്കൊരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്റെ ഉള്ളിലെ വെളിച്ചം തിരിച്ചു പിടിക്കാനും ആത്മാഭിമാനം തിരികെ നേടാനും ഞാന്‍ പോരാടി.

എന്റെ മനസ്സും ശരീരവും ഒരേ ദിശയില്‍ ചലിക്കണമെന്നാണ് ആ നിമിഷങ്ങളിലൊക്കെയും ഞാന്‍ ആഗ്രഹിച്ചത്. അല്ലായിരുന്നെങ്കില്‍ മദ്യം എന്നെ നശിപ്പിക്കുമായിരുന്നു. മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചതിനു ശേഷം ഞാന്‍ എന്നെ ബഹുമാനിക്കാന്‍ പഠിച്ചു. യഥാര്‍ത്ഥത്തില്‍ മദ്യം അല്ല, ഞാന്‍ ആയിരുന്നു പ്രശ്നക്കാരി. ഞാന്‍ എന്നെ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിരുന്നില്ല. മദ്യം ഉപേക്ഷിച്ചതോടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി’- ജെസീക്ക പറഞ്ഞു

ജെസീക്കയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ച്‌ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. ഗായികയായ കാര്‍നി വില്‍സണും സമാനമായ ജീവിതാവസ്ഥയെക്കുറിച്ച്‌ പ്രതികരണക്കുറിപ്പിലൂടെ വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button