
ചെന്നൈ : ടിജെ ഗണവേലിന്റെ സംവിധാനത്തിൽ ജ്യോതിക നിർമ്മിച്ച് സൂര്യ, ലിജോ മോള്, മണികണ്ഠന്, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം കോളിവുഡിന് അഭിമാനമായി തീര്‍ന്നിരിക്കുകയാണ്.
ആദിവാസി സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ഒരു അഭിഭാഷകന് നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഐഎംഡിബി റേറ്റിംഗില്‍ ഹോളിവുഡ് ക്ളാസിക് ചിത്രമായ ഷോഷാംഗ് റിഡംപ്ഷനെ കടത്തി വെട്ടിയിരിക്കയാണ്.
9.8 ആണ് ജയ് ഭീമിന് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. 9.3 ആണ് ഷോഷാംഗ് റിഡംപ്ഷന് ലഭിച്ച വോട്ട്. കൃത്യമായ കണക്ക് പറഞ്ഞാല്‍ 24 ലക്ഷം പ്രേക്ഷകവോട്ട് ഷോഷാംഗിന് ലഭിച്ചപ്പോള്‍, 24000 അധികം പ്രേക്ഷക പിന്തുണ ജയ് ഭീം സ്വന്തമാക്കി
Post Your Comments