
കൊച്ചി : നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്, പി ജി ജോസഫ്, ജോസഫ് മാളിയേക്കല്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 37,000 രൂപ വീതം കോടതിയില്‍ നേതാക്കള്‍ കെട്ടിവയ്ക്കണം. 50,000 രൂപയുടെ രണ്ട് ആള് ജാമ്യവും കേസുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് വിധിച്ചിട്ടുണ്ട്. ഇന്ന് തന്നെ ജാമ്യത്തില്‍ ഇറങ്ങും എന്ന കാര്യത്തില്‍ ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെത് ഉണ്ടായ വന്‍ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് തകർത്തു.
Post Your Comments